ട്രൂ ഫ്രെണ്ട്ഷിപ്പ് എന്നുപറഞ്ഞാൽ ദേ ഇതാണ്... ബിബി ഹൗസിന് അകത്തും പുറത്തും യാതൊരു മാറ്റവുമില്ലാതെ തുടരുന്ന ഒന്ന്... സത്യവും ദൃഢവുമായ ബന്ധങ്ങൾ മാത്രമെ നിലനിൽക്കൂ.. മറ്റുള്ളവർ തിരിച്ചറിയാൻ വൈകിയാലും അത് പ്രകാശിക്കും! റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ്ഗ് ബോസ് സീസണ്‍ 4 എന്തുകൊണ്ടും വ്യത്യസ്തമായിരുന്നു. സമൂഹം മാറ്റി നിര്‍ത്താന്‍ ശ്രമിച്ച ചിലരെ ഷോ അഭിമാനത്തോടെ മുന്നോട്ട് കൊണ്ടു വന്നു. വ്യത്യസ്തരായ പതിനേഴും മൂന്നും ഇരുപത് പേരായിട്ടാണ് ഷോ മുന്നോട്ട് പോയി വിജയിയെ കണ്ടെത്തിയത്. അതില്‍ തീര്‍ത്തും വ്യത്യസ്തനായിരുന്നു റിയാസ് സലിം. നല്ലൊരു ബിഗ്ഗ് ബോസ് മെറ്റീരിയല്‍ എന്നാണ് റിയാസ് സലീമിനെ പലരും വിശേഷിപ്പിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ കൃത്യമായി നല്ല അറിവോടെ സംസാരിക്കുന്ന റിയാസിനെ സെലിബ്രിറ്റികൾ വരെ പിന്തുണച്ചിരുന്നു. ബിഗ് ബോസിൽ വെച്ച് സൗഹൃദത്തിലായവരാണ് റിയാസും നിമിഷയും ജാസ്മിനും റോൺസണും. ഹൗസിന് പുറത്തിറങ്ങിയ ശേഷവും നാല് പേരും സൗഹൃദം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇപ്പോഴിത തന്റെ ചാനലിലൂടെ ഉറ്റ ചങ്ങാതിമാരായ റോൺസൺ, നിമിഷ, ജാസ്മിൻ എന്നിവർക്കൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിയാസ് സലീം.
റോൺസണിനൊപ്പം ഭാര്യ നീരജയുമുണ്ട്. വയനാട്ടിലെ ഒരു റിസോർട്ടിലാണ് താരങ്ങൾ ഒരുമിച്ച് അവധി ആഘോഷിച്ചത്. റിയാസ് പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി പോസറ്റീവ് കമന്റുകളാണ് വരുന്നത്. 'ട്രൂ ഫ്രെണ്ട്ഷിപ്പ് എന്നുപറഞ്ഞാൽ ദേ ഇതാണ്... ബിബി ഹൗസിന് അകത്തും പുറത്തും യാതൊരു മാറ്റവുമില്ലാതെ തുടരുന്ന ഒന്ന്.... അല്ലേലും അത് അങ്ങനെയാണ്... സത്യവും ദൃഢവുമായ ബന്ധങ്ങൾ മാത്രമെ നിലനിൽക്കൂ.. മറ്റുള്ളവർ തിരിച്ചറിയാൻ വൈകിയാലും അത് പ്രകാശിക്കും.' 'ഇത് കാലം തെളിയിച്ച കൂട്ടുകെട്ട്, ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണുമ്പോൾ... എന്നും എല്ലാവരും ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ...' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് പിന്നാലെ എത്തിയത്.
https://www.facebook.com/Malayalivartha


























