Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോശമായ കമന്റ് കൂട്ടുകാരിയോട് പറഞ്ഞപ്പോൾ ഇഷ്ടപ്പെടാതിരുന്ന അസിൻ ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു; എന്റെ സുഹൃത്തുക്കളെ കുറിച്ച് അസഭ്യം പറയുകയോ മോശമായി എന്തെങ്കിലും പറയുകയോ ചെയ്യുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല; അച്ഛന്റെ വെളിപ്പെടുത്തൽ ഇങ്ങനെ...

05 SEPTEMBER 2022 10:11 AM IST
മലയാളി വാര്‍ത്ത

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി അസിൻ തോട്ടുങ്കൽ. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ഇപ്പോഴിത അസിനെ കുറിച്ച് താരത്തിന്റെ പിതാവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കു​കളാണ് വൈറലാകുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ കമന്റടിച്ച ആൺകുട്ടിയുടെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ചിട്ടുള്ളയാളാണ് അസിൻ എന്നാണ് പിതാവ് പറയുന്നത്. അസിന്റെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് അസിനൊരു കുട്ടി പോക്കിരിയായിരുന്നു സ്കൂളിലെന്ന് പിതാവ് വെളിപ്പെടുത്തിയത്. 'അസിന്റെ കൂട്ടുകാരിയായ പെൺകുട്ടിയോട് ഒരു പയ്യൻ മോശമായ എന്തോ ഒരു കമന്റ് പറഞ്ഞു. ഇതിഷ്ടപ്പെടാതിരുന്ന അസിൻ ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു' പിതാവ് പറഞ്ഞു. പിതാവ് പറഞ്ഞത് സത്യമാണോയെന്ന് തിരക്കിയപ്പോൾ അസിനും സംഭവം സത്യമാണെന്ന് സമ്മതിച്ചു. 'എന്റെ സുഹൃത്തുക്കളെ കുറിച്ച് അസഭ്യം പറയുകയോ മോശമായി എന്തെങ്കിലും പറയുകയോ ചെയ്യുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല' അസിൻ പറഞ്ഞു.

അഭിഷേക് ബച്ചന്‍ നായകനായ ഓള്‍ ഈസ് വെല്‍ ആണ് അസിന്‍ അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം. തെലുങ്കിൽ ആദ്യമായി അഭിനയിച്ച അമ്മ നന്ന ഓ തമിള അമ്മായി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അസിന് ലഭിച്ചിട്ടുണ്ട്. തമിഴിലെ അസിന്റെ ആദ്യ ചിത്രം എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചിരുന്നു. പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends