തന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നത് ശ്രദ്ധയിൽപ്പെട്ടു... ആ തട്ടിപ്പ് അവസാനിപ്പിക്കാൻ നേരിട്ടിറങ്ങി റോബിൻ! സൈബർ സെല്ലിൽ പരാതി നൽകിയത്തിന്റെ കാരണം തുറന്ന് പറഞ്ഞ് റോബിൻ

ബിഗ്‌ബോസിന് ശേഷം ഉണ്ടായ റോബിന്‍ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മത്സരം കഴിഞ്ഞ് മാസങ്ങളായിട്ടും റോബിന്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. ടൈറ്റില്‍ വിന്നറായ ദില്‍ഷ ഉള്‍പ്പെടെ ഉള്ളവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞു. നേരത്തെ റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദില്‍ഷയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലുംറോബിന്‍ ആരതിയെ വിവാഹം കഴിക്കുന്ന കാര്യം പ്രഖ്യാപിച്ചതോടെ അത്തരം കഥകളും അവസാനിച്ചു. ഇപ്പോള്‍ റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരതിക്കൊപ്പം ഉള്ള വീഡിയോകള്‍ റോബിന്‍ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ റോബിൻ സൈബർ സെല്ലിൽ പരാതിപ്പെട്ടിരുന്നു. തന്റെ പേര് ഉപയോഗിച്ച് വരുന്ന ഓരോ സോഷ്യൽമീഡിയ പോസ്റ്റും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തിനാണ് സൈബർ സെല്ലിൽ പരാതി നൽകിയതെന്ന് റോബിൻ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. തന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആ തട്ടിപ്പ് അവസാനിപ്പിക്കാൻ സൈബർ സെല്ലിൽ പരാതി നൽകിയത് എന്നാണ് റോബിൻ പറഞ്ഞത്.
https://www.facebook.com/Malayalivartha

























