Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് ഇത്രയും വലിയ ക്രൂരകൃത്യത്തിന് പിന്നിൽ ഉണ്ടെങ്കിൽ അവനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്... ഞാൻ കാൻസർ പിടിച്ച് കിടന്നപ്പോൾ സിനിമ ഇൻഡസ്ട്രിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല.. എന്നെ ദിലീപ് സഹായിച്ചിട്ടുണ്ട്.. 'നമ്മളെല്ലാം ആരാധിക്കുന്ന മഞ്ജു വാര്യർ ആദ്യത്തെ ഭാര്യയാകുന്നു,പിന്നെ കാവ്യ മാധവൻ ഭാര്യയായി, ഇതൊക്കെ എങ്ങനെ മറ്റുള്ളവർ സഹിക്കും! മലയാള സിനിമയിൽ ആർക്കും ഇല്ലാത്ത ഭാഗ്യമാണല്ലോ , കുശുമ്പ് തോന്നില്ലേ'...തുറന്നടിച്ച് കൊല്ലം തുളസി

05 SEPTEMBER 2022 12:06 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പലരും അനുകൂലിച്ചും വിമര്ശിച്ചുമൊക്കെ രംഗത്തെത്തിരുന്നു. സിനിമ മേഖലയിൽ നിന്നും പറയുന്നവർ വളരെ കുറവാണ്. ഇപ്പോഴിതാ കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വാസമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ കൊല്ലം തുളസി. ദിലീപ് ഫാൻസ് അസോസിയേഷനാണ് കൊല്ലം തുളസിയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് എപ്പോഴാണ് പറഞ്ഞതെന്നോ ഏത് മാധ്യമത്തിന് നൽകിയ അഭിമുഖമാണെന്നോ വ്യക്തമല്ല. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറുകയായിരുന്നു.

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെയാണ്...


ദിലീപിനെ പിന്തുണച്ച് പറഞ്ഞൊരാളാണ് ഞാൻ. ദിലീപ് ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദിലീപ് മനസിൽ കുറച്ച് ആർദ്രതയും സ്നേഹവുമൊക്കെ ഉള്ളയാളാണ്. ബാക്കി പോട്ടെ, അയാൾ വലിയ ബിസിനസുമാനായിരിക്കാം. അത് അയാളുടെ മിടുക്ക്. പക്ഷേ അയാൾക്കെതിരെ ഇപ്പോൾ ഉയർന്ന കുറ്റം, അയാൾ പൾസർ സുനിയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഇപ്പോഴും വിശ്വസിക്കുന്നില്ല' 'ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തെളിവെന്തായി? ദിലീപിന് ഇൻഡസ്ട്രിയിൽ ശത്രുക്കളുണ്ട്. അവർക്കെല്ലാവർക്കും ദിലീപിനോട് അസൂയയും കുശുമ്പുമുണ്ട്. അത് സത്യമാണ്. അതാരൊക്കെയാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. ദിലീപ് ഇത്രയും വലിയ ക്രൂരകൃത്യത്തിന് പിന്നിൽ ഉണ്ടെങ്കിൽ അവനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്'. 'ഞാൻ ദിലീപിന്റെ ഫാനാണ്, അത് ഞാൻ ഇപ്പോഴും പറയും, കാരണം അയാൾ എന്നെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമല്ല, ഞാൻ കാൻസർ പിടിച്ച് കിടന്നപ്പോൾ സിനിമ ഇൻഡസ്ട്രിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല. എ എം എം എ പ്രസിഡന്റും വിളിച്ചിരുന്നില്ല. എന്നെ ദിലീപ് സഹായിച്ചിട്ടുണ്ട്.' ഞാൻ ഔദാര്യം വാങ്ങിക്കില്ലെന്ന് ദിലീപിനറിയാം. അതുകൊണ്ട് സൗണ്ട് തോമ സിനിമയിലേക്ക് എന്നെ വിളിച്ചു. ചേട്ടാ അഭിനയിക്കുമോയെന്ന് ചോദിച്ചു. രണ്ട് ദിവസത്തേക്ക് അഭിനയിച്ചു. റിംഗ് മാസ്റ്റർ‍ എന്ന സിനിമയിൽ ഒറ്റഷോട്ടേ ഉണ്ടായിരുന്നുള്ളൂ. അതിലേക്കും എന്നെ വിളിച്ചു. പ്രതീക്ഷിക്കാത്ത പ്രതിഫലം തന്നു. മൂന്നാല് പടം ഇത്തരത്തിൽ തന്നു. വേറാരിൽ നിന്നും ഈ സഹായം എനിക്ക് ലഭിച്ചിട്ടില്ല'. ' 'പ്രേരണ കുറ്റമാണല്ലോ അദ്ദേഹത്തിനെതിരെ ഉയർന്നത്. ഇതിന് പിന്നിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതൊന്നും നമ്മുക്ക് അറിയില്ല, മനുഷരല്യോ. ദിലീപിന് രണ്ട് മൂന്ന് നായികമാരുണ്ടായി, രണ്ട് ഭാര്യമാരുണ്ടായി, മലയാള സിനിമയിൽ ആർക്കും ഇല്ലാത്ത ഭാഗ്യമാണല്ലോ , കുശുമ്പ് തോന്നില്ലേ'. 'നമ്മളെല്ലാം ആരാധിക്കുന്ന മഞ്ജു വാര്യർ ആദ്യത്തെ ഭാര്യയാകുന്നു, പിന്നെ കാവ്യ മാധവൻ ഭാര്യയായി, ഇതൊക്കെ എങ്ങനെ മറ്റുള്ളവർ സഹിക്കും. സഹികെടുമ്പോൾ പറയുന്നതാണ്. ഇങ്ങനെയൊക്കെ കുറച്ച് കാര്യങ്ങൾ ഉണ്ട്. കേസിൽ ദിലീപിനെ വെറുതെ വിടുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നും കൊല്ലം തുളസി പറഞ്ഞു. കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നടൻ മധുവും പ്രതികരിച്ചിരുന്നു. നേരത്തേ ദിലിപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മധു പറഞ്ഞിരുന്നു. അത് നടനെ സന്തോഷിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലെന്നും അക്കാര്യം താൻ നേരിട്ട് ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ മധു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends