സെറ്റിൽ മമ്മൂട്ടി ഫുൾ ഓണാണ്! റെഡി ആക്ഷൻ പറഞ്ഞ് സുപ്രീം സുന്ദറിനെ കൊറിയോഗ്രഫി ചെയ്ത് മമ്മൂട്ടി.. 'ക്രിസ്റ്റഫർ' ലൊക്കേഷൻ വീഡിയോ പുറത്ത്; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫർ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബയോഗ്രാഫി ഒഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയുടെ രസകരമായ ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറിന് മമ്മൂട്ടി നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോ. സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറിന് മമ്മൂട്ടി നിർദേശങ്ങൾ നൽകുന്നത് വീഡിയോയിൽ കാണാം. റെഡി ആക്ഷൻ പറയുന്ന മമ്മൂട്ടി വൺ മോർ ടേക്ക് പോകാനും ആവശ്യപ്പെടുന്നുണ്ട്. സുന്ദറിനെ മമ്മൂട്ടി കളിയാക്കുന്നതും വീഡിയോയിലുണ്ട്. ട്വിറ്ററിലൂടെ നിരവധിപ്പേർ വീഡിയോ പങ്കുവെക്കുന്നുണ്ട്. സെറ്റിൽ മമ്മൂട്ടി ഫുൾ ഓൺ ആണെന്നാണ് ആരാധകർ പറയുന്നത്.
സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഉദയ കൃഷ്ണ രചന നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആർ.ഡി ഇലുമിനേഷൻസാണ്. ഫൈസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. മോഹൻലാലിനെപ്പോലെ മമ്മൂട്ടിയും സംവിധാനത്തിലേക്ക് കടക്കുമോയെന്ന് ഏറെക്കാലമായി ആളുകൾ ചോദിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























