Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതി ഒരു നിലപാട് എടുക്കുമ്പോള്‍ എനിക്കറിയില്ല സിയാദ് റഹ്മാന്‍ സാറിനെ പോലൊരു ജഡ്ജി അതിന് കൗണ്ടര്‍ എടുക്കുന്നത് എങ്ങനെയുള്ള നിലപാടിലൂടെയാണെന്ന്... യഥാര്‍ത്ഥത്തില്‍ ലീഗലി വളരെ സൗണ്ടായ ഒരു മൂവാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.. ആരെങ്കിലും ബോധപൂര്‍വം ചെയ്തതാണോ അല്ലെങ്കില്‍ ബോധപൂര്‍വം അല്ലാതെ ചെയ്തതാണോ എന്നറിയില്ല.. തുറന്ന് പറഞ്ഞ് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍

05 SEPTEMBER 2022 03:35 PM IST
മലയാളി വാര്‍ത്ത

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയും സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് നിർദേശിച്ചു. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ഇതിനിടെ ബെഞ്ച് പരാമർശിച്ചു. അതേസമയം കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..

പോസിറ്റീവ് അല്ലേ. അതിജീവിതയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും പോസിറ്റീവായ കാര്യമല്ലേ. എല്ലാവര്‍ക്കും കംഫര്‍ട്ടബിളി സെറ്റില്‍ ചെയ്യാനും വാദങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കാനും ഹണി വര്‍ഗീസിന്റെ ബെഞ്ചില്‍ തന്നെ മുഴുവന്‍ കാര്യങ്ങളും കേള്‍ക്കാനും 150 ദിവസത്തോളം കിട്ടിയിരിക്കുകയാണ്. വളരെ പോസിറ്റീവായ ഡെവലപ്പ്‌മെന്റായിട്ടാണ് ഇതിനെ കാണേണ്ടത്. അതിനെ ഏതെങ്കിലും രീതിയില്‍ ക്രിട്ടിക്കല്‍ ആയി കാണേണ്ട കാര്യമെന്താണ്. പ്രതിഭാഗത്തിന് എതിരായിട്ടല്ലേ ഹണി വര്‍ഗീസ് പോയത്. ദിലീപിന് നാളെ തീര്‍ന്നാലും സന്തോഷമാണ്. മൂന്ന് മാസത്തിനുള്ളില്‍ തീര്‍ന്നാലും സന്തോഷമാണ്. കാര്യം എത്രയോ വര്‍ഷമായിട്ട് നിരപരാധിയായ അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തിന് നേരത്തെ തീരണം എന്നാണ് ആഗ്രഹം. ഹണി വര്‍ഗീസ് എന്ന് പറയുന്ന ജഡ്ജി അവര്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞു. അത് അവരുടെ ചോദ്യത്തില്‍ നിന്ന് തന്നെ വളരെ വ്യക്തമല്ലേ. പ്രതിഭാഗത്തിന്റെ നിലപാട് വേറെയാണ്. ഹണി എം വര്‍ഗീസിന്റെ നിലപാട് വേറെയാണ്. ഹണി എം വര്‍ഗീസ് ജഡ്ജിയായി നിന്ന് രണ്ട് പേരുടേയും വാദങ്ങള്‍ അനലൈസ് ചെയ്യിക്കുകയും അതിലെ സത്യവും വാദവും കണ്ടെത്തുകയും ചെയ്യുകയാണ്. ദിലീപിന്റെ താല്‍പര്യങ്ങള്‍ വേറെയാണ്. ഹണി എം വര്‍ഗീസിന്റേയും ദിലീപിന്റേയും താല്‍പര്യങ്ങള്‍ ഒന്നാണ് എന്നാണല്ലോ സ്ഥിരം ആള്‍ക്കാര്‍ പറഞ്ഞ് വരുന്നത്. അതിന് ഘടകവിരുദ്ധമല്ലേ ഇപ്പോള്‍ സംഭവിക്കുന്നത്. നേരത്തെ ഹണി എം വര്‍ഗീസ് സെഷന്‍സ് കോടതിയില്‍ മാറ്റണം എന്ന് കൂടി കൊടുത്ത കേസ് അവര്‍ക്ക് കൂടി കേള്‍ക്കാന്‍ കഴിയുമോ എന്ന സംശയമുണ്ട്. കാരണം അവരെ മറ്റൊരു ബെഞ്ചില്‍ നിന്ന് മാറ്റണോ അവര് തന്നെ കേസിലെ വിധി ന്യായം പറയുമോ എന്നറിയില്ല. പക്ഷെ ആറ് മാസം നീട്ടികിട്ടണം എന്ന് പറയുന്ന കാര്യം റീസണബിള്‍ ആണ്. കാര്യം മുന്‍പും ഇവര്‍ തന്നെയാണ് ഇത് തീരുമാനിക്കേണ്ടത് എന്ന് സുപ്രീംകോടതി അടക്കം പറഞ്ഞിട്ടുണ്ട്. ആ അവസരത്തില്‍ അവര്‍ പോകുന്നു. അത് വളരെ ഫെയര്‍ ആയിട്ടുള്ള ഒരു ജഡ്ജ്‌മെന്റ് വരുന്നു. സിയാദ് റഹ്മാന്‍ സാറിന്റെ ബെഞ്ചിലെ വിധി എന്താകും എന്ന് നോക്കണം. തികച്ചും നിഷ്പക്ഷമായി നിന്ന് കൊണ്ട് ഒരു കാര്യം പറയാം. ആരെങ്കിലും മിനി മാഡത്തേയോ അതിജീവിതയുടെ ഭാഗത്തേയോ ഔട്ട്‌മെന്യൂവര്‍ ചെയ്തു എന്ന് പറഞ്ഞാല്‍ അത് പൂര്‍ണമായി തെറ്റാണെന്ന് പറയാന്‍ കഴിയില്ല. രണ്ട് ഈ വിധി വരുന്നത് എങ്ങനെയാണ്. ആറ് മാസം മാത്രമാണോ ടെക്‌നിക്കാലിറ്റി എങ്ങനെയാണ് വരുന്നത്? ഹൈക്കോടതിയില്‍ അങ്ങ് പറയുന്നത് പോലെ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ രാമന്‍പിള്ള സാര്‍ പറയുന്ന വാദഗതിയുടെ ലെവറേജ് ഹൈ ആകും. ആ ലെവറേജ് എന്ന് പറയുന്നത് സുപ്രീംകോടതിയില്‍ പോവുകയുണ്ടായി, വേറൊരു കോടതിക്കോ അല്ലെങ്കില്‍ പോയ പ്രത്യേക അവിടേക്കാണ് ആറ് മാസത്തില്‍ കൂടുതല്‍ കൊടുത്തത്, പക്ഷെ വീണ്ടും ടെക്‌നിക്കല്‍ ഗ്രൗണ്ടില്‍ വാദിക്കാം. പക്ഷെ ടെക്‌നിക്കല്‍ ഗ്രൗണ്ടില്‍ വാദിക്കുന്നത് യഥാര്‍ത്ഥത്തില്‍ കോടതിക്കോ കേസിനോ ആണ് സമയം കൊടുക്കുന്നത്. കേസിന് ആറ് മാസം കൂടിയാണ് സമയം നീട്ടികൊടുക്കുന്നത്. കോടതിക്കല്ല എന്ന് വാദിക്കാനൊരു സ്‌പേസ് ഉണ്ട്.

പക്ഷെ സുപ്രീംകോടതി ഒരു നിലപാട് എടുക്കുമ്പോള്‍ എനിക്കറിയില്ല സിയാദ് റഹ്മാന്‍ സാറിനെ പോലൊരു ജഡ്ജി അതിന് കൗണ്ടര്‍ എടുക്കുന്നത് എങ്ങനെയുള്ള നിലപാടിലൂടെയാണ് എന്ന് എനിക്കറിയില്ല. യഥാര്‍ത്ഥത്തില്‍ ലീഗലി വളരെ സൗണ്ടായ ഒരു മൂവാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ആരെങ്കിലും ബോധപൂര്‍വം ചെയ്തതാണോ അല്ലെങ്കില്‍ ബോധപൂര്‍വം അല്ലാതെ ചെയ്തതാണോ എന്നറിയില്ല. ലീഗലി വളരെ സൗണ്ടായ ഒരു മൂവാണ്. യഥാര്‍ത്ഥത്തില്‍ സ്‌റ്റേറ്റ് എന്ത് പറഞ്ഞു എന്നറിയാന്‍ കൗതുകമുണ്ട്. നമ്മുടെ കേരള ഗവണ്‍മെന്റ് എന്ത് നിലപാടാണ് എടുത്തത് എന്നും ഫോഴ്‌സ്ഫുള്ളി ഇന്റര്‍വെന്‍ ചെയ്‌തോ. ഇന്ന് തന്നെ ഒരു വിധി വരും എന്ന് ആരും പ്രതീക്ഷിച്ചതുമില്ല. സ്റ്റേറ്റ് എന്ത് പറഞ്ഞു സ്റ്റേറ്റ് എന്ത് രീതിയില്‍ ഇന്റര്‍വെന്‍ ചെയ്തു എന്നറിയേണ്ടതുണ്ട്. മാത്രമല്ല സുപ്രീംകോടതിയില്‍ പോയി ഏതെങ്കിലും ജഡ്ജിയോ കോടതിയോ മോശമാണെന്ന് പറയാന്‍ നമ്മുടെ സ്റ്റേറ്റിന് സാധിക്കുമോ എന്ന് എനിക്ക് സംശയമാണ്. കൗതുകമുള്ള കാര്യമാണ് നടന്നത്. അത് എങ്ങനെ നടന്നു എന്നുള്ള കാര്യം അറിയണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends