ഈ ഷർട്ട് ഇട്ട് അവന്റെ മുന്നിൽ പോയി നിൽക്കരുത്,. നമ്മളറിയാതെ അവൻ ആരെയെങ്കിലും വീഡിയോ എടുക്കാൻ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും! എന്നിട്ട് ചെയ്യുന്നത്.. പലർക്കും സംഭവിച്ചത് വെളിപ്പെടുത്തി ബേസിൽ ജോസഫ്

നടനായും സംവിധായകനായും മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കോമഡി റോളുകളും സീരിയസ് റോളുകളും തന്റേതായ രീതിയിൽ മികച്ചതാക്കുന്ന താരമാണ് ബേസിൽ. ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘മിന്നൽ മുരളി’എന്നീ സിനിമകളിലൂടെ മികച്ച സംവിധായകൻ എന്ന നിലയിലും തിളങ്ങി. ‘പാൽതു ജാൻവർ ‘ എന്ന ചിത്രമാണ് ബേസിലിന്റേതായി അവസാനം തിയേറ്ററിലെത്തിയത്.
ഇപ്പോഴിതാ ടൊവിനോയെക്കുറിച്ച് രസകരമായ സംഭവം തുറന്നു പറയുകയാണ് ബേസിൽ. 'വീഡിയോ എടുക്കലും മറ്റുമായി ടൊവിനോയ്‌ക്ക് എന്തെങ്കിലും പരിപാടി എപ്പോഴും ഉണ്ടാകും. ഒട്ടിക്കുന്ന ടൈപ്പ് ബട്ടണുള്ള ഷർട്ടില്ലേ, ഈ ഷർട്ട് ഇട്ട് അവന്റെ മുന്നിൽ പോയി നിൽക്കരുത്. നമ്മളറിയാതെ അവൻ ആരെയെങ്കിലും വീഡിയോ എടുക്കാൻ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും. എന്നിട്ട് നമ്മുടെ അടുത്ത് വന്നിട്ട് ഒറ്റവലിയാണ് ഷർട്ട്. ഇത് പലരെയും ഇവൻ ചെയ്തിട്ടുണ്ട്. ഇങ്ങനത്തെ കുഞ്ഞു കുഞ്ഞു കുസൃതികളൊക്കെ ഉണ്ട് അവന്റെയടുത്തെന്നും ബേസിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























