അമാലിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് നസ്രിയ...

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയും തന്റെ പ്രിയസുഹൃത്തുമായ അമാല്‍ സൂഫിയയ്ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് നസ്രിയ .ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ വിശേഷങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളും മുന്‍പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സന്തോഷജന്മദിനം എന്റെ അമ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഒരുപാട് നാളായിരിക്കുന്നു, ഇത്രയധികം നാള്‍ നിന്നെ കാണാതിരുന്നിട്ടില്ല എന്ന് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.
അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്തുക പതിവാണ്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുല്‍ഖറും അഭിമുഖങ്ങളില്‍ പറയാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയര്‍ ചെയ്തതും അമാല്‍ ആയിരുന്നു. 'എനിക്ക് പ്രായമാകുകയാണ്, പക്ഷേ നീ മാറ്റമില്ലാതെ തുടരുന്നു.അമാലിന് ആശംസകള്‍ നേര്‍ന്നു ദുല്‍ഖര്‍ കുറിച്ചത് ഇങ്ങനെയാണ്
https://www.facebook.com/Malayalivartha


























