ഇനി ആ പഴയ 'Suresh Gopi' അല്ല! പേരിൽ മാറ്റം വരുത്തി സുരേഷ് ഗോപി! ഇനി മുതൽ ഇങ്ങനെ...

പാപ്പന് ശേഷം മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ സുരേഷ് ഗോപി തന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് . തന്റെ സോഷ്യൽ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്പെല്ലിങ്ങിൽ ഒരു 'എസ്' കൂടി ചേർത്താണ് മാറ്റം. അതായത് 'Suresh Gopi ' എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























