ആരാധകർക്കായി ആലിയ ഡ്രസ്സിൽ ഒളിപ്പിച്ച് സർപ്രൈസ്! വൈറലായി പിങ്ക് ഡ്രസ്സ്.. ആലിയയെ ചേർത്ത് നിർത്തി റണ്‍ബീറും

ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് സിനിമയില്‍ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം സിനിമയില്‍ സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഞങ്ങൾ മാതാപിതാക്കളാകുന്നുവെന്ന് ആലിയ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ ഇരുവരും ഇരിക്കുന്ന ചിത്രമായിരുന്നു ആലിയ പങ്കുവച്ചത്. ഒട്ടേറെ താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയതും. ആലിയ എവിടെപ്പോയാലും പാപ്പാരാസികൾ പിന്നാലെ തന്നെയുണ്ട്. ഇപ്പോഴിതാ ആലിയയുടെ പുതിയ ചിത്രമാണ് വൈറലാകുന്നത്. റണ്‍ബീറും ആലിയയും ഒന്നിച്ചെത്തുന്ന ചിത്രമാണ് അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രഹ്‌മാസ്ത്ര’. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചരണത്തിനു എത്തിയ ആലിയയുടെ ഡ്രസ്സാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഹൈദരാബാദിലെ വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ ആരാധകരുടെ കണ്ണുടക്കിയത് ആലിയ ധരിച്ചിരുന്ന പിങ്ക് ഷറാറയിലാണ്. ‘ ബേബി ഓണ്‍ ബോര്‍ഡ്’ എന്ന് വസ്ത്രത്തില്‍ എഴുതിയിരിക്കുന്നത് ആലിയ ആരാധകരെ കാണിക്കുന്നത് വീഡിയോയില്‍ കാണാം. ഭര്‍ത്താവ് റണ്‍ബീറും, നിര്‍മ്മാതാവ് കരണ്‍ ജോഹറും ആലിയയോടൊപ്പം വേദിയിലുണ്ട്. ചിത്രത്തിലെ ഒരു ഗാനവും ആലിയ കാണികള്‍ക്കായി ആലപിച്ചിരുന്നു. സെപ്തംബര്‍ 9 ന് തീയറ്ററുകളില്‍ എത്തുന്ന ‘ബ്രഹ്‌മാസ്ത്ര’ യില്‍ അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























