Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് ചിത്രത്തിൽ തമന്ന അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടി കാസ്റ്റിം​ഗ് കാൾ... അഞ്ച് വയസും പത്ത് വയസ്സും പ്രായമുള്ള, നൃത്തം അറിയാവുന്ന, തമന്നയുടെ രൂപ സാദൃശ്യമുള്ള രണ്ട് പെൺകുട്ടികൾക്കാണ് അവസരം! ചെയ്യേണ്ടത് ഇങ്ങനെ..

06 SEPTEMBER 2022 08:56 AM IST
മലയാളി വാര്‍ത്ത

രാമലീലക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നടന്നത് ദിവസങ്ങൾക്ക് മുൻപായിരുന്നു. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്. തമന്ന ഭാട്ടിയയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലേക്കായി കുട്ടികളെ തേടികൊണ്ടുള്ള കാസ്റ്റിം​ഗ് കാൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തമന്ന അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കാസ്റ്റിം​ഗ് കാൾ. അഞ്ച് വയസും പത്ത് വയസ്സും പ്രായമുള്ള, നൃത്തം അറിയാവുന്ന, തമന്നയുടെ രൂപ സാദൃശ്യമുള്ള രണ്ട് പെൺകുട്ടികൾക്കാണ് അവസരം. താല്പര്യമുള്ളവർ കാസ്റ്റിം​ഗ് കാളിൽ കൊടുത്തിരിക്കുന്ന വാട്സാപ്പിലോ മെയിലിലോ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും ഇൻട്രോഡക്ഷൻ വീഡിയോയും അയക്കേണ്ടതാണ്.

അതേസമയം, തമന്ന ഡബിൾ റോളിലാണോ സിനിമയില്‍ എത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. സെപ്റ്റംബര്‍ 1ന് ആയിരുന്നു ദിലീപ് ചിത്രത്തിന്‍റെ പൂജ നടന്നത്. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ രാമലീല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്ന സമയത്താണ് ചിത്രം റിലീസാകുന്നത്. ചിത്രം വന്‍വിജയമാവുകയും ചെയ്തു. മുകേഷ്, രാധിക ശരത്കുമാര്‍, പ്രയാഗ മാര്‍ട്ടിന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ദിലീപിന്‍റേതായി റിലീസിന് ഒരുങ്ങുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. റാഫിയുടേതാണ് രചനയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (50 minutes ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (1 hour ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (1 hour ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (1 hour ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (4 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (4 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (4 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (5 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (7 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (7 hours ago)

Malayali Vartha Recommends