Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു, ആ നടി പുറത്തിറങ്ങി... കൂടെയുള്ളത് ജിഷിന്‍, അവന്‍ പുറത്തേക്ക് ഇറങ്ങുന്നില്ല'... ജിഷിന്റെയും വരദയുടെയും ജീവിതത്തിൽ അന്ന് സംഭവിച്ചത്.. ഒടുവിൽ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ജിഷിൻ

06 SEPTEMBER 2022 09:59 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് സുപരിചിതരവും പ്രിയപ്പെട്ടവരവുമായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദയും ജിഷിനും. എന്നാല്‍ ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇനിയും വരദയോ ജിഷിനോ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ജിഷിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്‍ ആദിത്യന്‍ ജയനൊപ്പം ജിഷിന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തന്നെ കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെ പറ്റിയാണ് നടന്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ വിവാഹമോചനമായോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. ജിഷിന്‍ നടിമാരുടെ കൂടെ കാറില്‍ യാത്ര ചെയ്യാറുണ്ടോ എന്നായിരുന്നു ആദിത്യന്‍ ചോദിച്ചത്. 'ഉണ്ടല്ലോ, എന്റെ ഭാര്യയും ഒരു നടിയല്ലേ എന്ന് താരം തിരിച്ച് ചോദിച്ചു'. അവരെ കുറിച്ച് പറയേണ്ടെന്ന് പറഞ്ഞ ആദിത്യന്‍ ഒരു നടിയുടെ കൂടെ ജിഷിനെ നാട്ടുകാര്‍ പിടിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയെ കുറിച്ച് ചോദിച്ചു. 'ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു, ആ നടി പുറത്തിറങ്ങി. കൂടെയുള്ളത് ജിഷിന്‍, അവന്‍ പുറത്തേക്ക് ഇറങ്ങുന്നില്ല' ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തയെ കുറിച്ചാണോ ചോദിച്ചതെന്ന് ജിഷിന്‍ ചോദിക്കുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞിട്ടാണ് ഇക്കാര്യം ഞാനറിയുന്നത്. യൂട്യൂബ് നിറയെ കമന്റുകളാണ്.

വരദയുടെ ഭര്‍ത്താവ് അല്ലേ, അവന്‍ ചെയ്യും, എന്നൊക്കെയാണ് കമന്റുകള്‍. അത് നീയല്ലെന്ന് പുറത്ത് പറയാന്‍ പറഞ്ഞത് അമ്മയാണ്. പക്ഷേ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഞാനല്ല അതെന്ന് അറിയാം. വരദയുടെ അടുത്ത് ഇത് പറഞ്ഞപ്പോള്‍ വേറെ വല്ലോ പെണ്ണുങ്ങളും ആണെങ്കില്‍ വിശ്വസിക്കാമായിരുന്നു. ഈ പറഞ്ഞ ആളായത് കൊണ്ട് വിശ്വാസമില്ലെന്നാണ് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ഞാനല്ല അതെന്ന് പറഞ്ഞ് ലൈവില്‍ വന്നിരുന്നു. പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒത്തിരി പേരെ ഉണ്ടെന്ന് ജിഷിന്‍ പറയുന്നു. സ്‌കൂളിലും കോളേജിലും വര്‍ക്ക് ചെയ്യുന്ന സെറ്റിലുമൊക്കെ പ്രണയിച്ചിട്ടുണ്ട്. സെറ്റില്‍ നിന്നും ഏറ്റവുമധികം പ്രണയിച്ച ആളാണ് ഭാര്യ വരദയെന്ന് ജിഷിന്‍ പറയുന്നു. ഇപ്പോഴും പ്രണയമുണ്ടോന്ന ചോദ്യത്തിന് ഉണ്ടെന്നും നടന്‍ പറഞ്ഞു. ഒരാളെ പ്രണയിക്കുന്നതിനും സ്‌നേഹിക്കുന്നതിനും എന്താ കുഴപ്പമെന്ന് താരം ചോദിക്കുന്നു. വരദ നല്ലൊരു നടി മാത്രമല്ല, നിര്‍മാതാവും സംവിധായികയുമൊക്കെയാണ്. പക്ഷേ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. കാരണം എവിടെ ഞങ്ങള്‍ പോയോ, അവിടെയൊക്കെ അടിയാണ്. ഞാനവിടെ പഞ്ചാര അടിച്ച് നടന്നാലും അവള്‍ക്ക് കുഴപ്പമൊന്നുമില്ല. പിന്നെ അവളുടെ ഏറ്റവും നല്ല ക്വാളിറ്റി സെറ്റില്‍ പോയാല്‍ ആരെയും കുറിച്ച് കുശുമ്പും കുന്നായ്മയും പറയില്ലെന്നുള്ളതാണ്. ജിഷിന്‍-വരദ എന്നടിച്ചാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത എന്താണെന്ന് എനിക്ക് അറിയാം.

കുറച്ച് സമയം കൂടി തരണം. ഡിവോഴ്‌സ് ആയിട്ടില്ല. ആവുമ്പോള്‍ എന്തായാലും അറിയിക്കാം എന്ന് തന്നെയാണ് ജിഷിന്‍ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യന്‍ പറയുമ്പോള്‍ ഡിവോഴ്‌സ് ആയിട്ടില്ലെങ്കില്‍ വരാമെന്നായി താരം. അതേ സമയം ഡിവോഴ്‌സ് ന്യൂസ് പോലെ വന്ന മറ്റൊരു വാര്‍ത്തയെ കുറിച്ചും ജിഷന്‍ പറഞ്ഞു. 'കുറേ നാള്‍ മുന്‍പ് എന്നെ ഒരാള്‍ വിളിച്ചിട്ട് കണ്‍ഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ വരദ ഗര്‍ഭിണിയല്ലേന്ന് പറഞ്ഞു. അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ് ഗര്‍ഭന്യൂസായി വന്നത്. എന്നിട്ട് ഞാന്‍ അവളെ വിളിച്ച് നീ ഗര്‍ഭിണിയാണോന്ന് ചോദിച്ചു. അവള്‍ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതിതൊക്കെ എന്‍ജോയ് ചെയ്യുകയാണെന്നും' ജിഷന്‍ പറയുന്നു.

വരദ നായികയായി എത്തിയ പരമ്പരയായിരുന്നു അമല. പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വരദയും ജിഷിനും. വിവാഹ ശേഷവും മകന്‍ ഉണ്ടായപ്പോഴും അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends