കല്യാണം കഴിക്കേണ്ട പ്രായത്തില്‍ എന്റെ ജീവിതത്തില്‍ വലിയ പ്രശ്നമുണ്ടായി.. അതുകൊണ്ട് ഇനി വിവാഹം വേണ്ട.. അഭിനയിച്ച് നടക്കാമെന്ന് തീരുമാനിച്ചു.. എല്ലാവരുമായി ചിരിച്ച് സംസാരിക്കുകയും എല്ലാവരെയും ചിരിപ്പിക്കാന്‍ ശ്രമിക്കണം എന്നൊക്കെ മനസില്‍ വിചാരിച്ചു.. പക്ഷേ ദൈവം നല്ലൊരു ആളെ കൊണ്ട് വന്ന് തന്നു.. എന്റെ കല്യാണവും, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണ്.. തുറന്ന് പറഞ്ഞ് പ്രിയങ്ക അനൂപ്

മലയാളികളുടെ ഇഷ്ട താരമാണ് പ്രിയങ്ക അനൂപ്. ഹാസ്യ വേഷത്തിലും ലേശം നെഗറ്റീവ് വേഷങ്ങളിലുമൊക്കെ അഭിനയിച്ച് ആരാധകരുടെ ഉള്ളിൽ സ്ഥാനം താരം സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. ഇടക്കാലത്ത് നടി കാവേരിയുമായി പ്രിയങ്ക ചില കേസുകളില്‍ പെട്ടിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ കേസ് പുറത്ത് വന്നത്. ഇതിന് പിന്നാലെ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് പ്രിയങ്ക രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ പ്രശ്‌നത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ആ സമയത്തും എനിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്റെ കരിയറിനെ അതൊട്ടും ബാധിച്ചില്ലെന്ന് പറയാം. ഒരു ബുദ്ധിമുട്ടുകളും എനിക്ക് വന്നിട്ടില്ല. എന്റെ കല്യാണവും, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണെന്ന് പ്രിയങ്ക പറയുന്നു. 20 വര്‍ഷമെടുത്തിട്ടാണ് എനിക്ക് നീതി കിട്ടിയത്. തെളിവുകളുണ്ടായിരുന്നെങ്കില്‍ അന്നേ നടപടിയെടുത്തേനെ. 'കല്യാണം കഴിക്കേണ്ട പ്രായത്തില്‍ എന്റെ ജീവിതത്തില്‍ വലിയ പ്രശ്നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട. അഭിനയിച്ച് നടക്കാമെന്ന് തീരുമാനിച്ചു. എല്ലാവരുമായി ചിരിച്ച് സംസാരിക്കുകയും എല്ലാവരെയും ചിരിപ്പിക്കാന്‍ ശ്രമിക്കണം എന്നൊക്കെ മനസില്‍ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ കൊണ്ട് വന്ന് തന്നുവെന്നും' നടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























