Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയം എന്നാല്‍ എല്ലാം തികഞ്ഞത് ആയിരിക്കണം എന്നില്ല, സത്യസന്ധമായിരുന്നാല്‍ മതിയെന്ന് മഹാലക്ഷ്മി... എനിക്ക് മഹാലക്ഷ്മിയെ ഇഷ്ടമാണ്.. അവള്‍ എന്നെ ഭ്രാന്തമായി തിരിച്ച് സ്‌നേഹിയ്ക്കുന്നതാണ് യഥാര്‍ത്ഥ പ്രണയമെന്ന് രവി! വിമർശകരുടെ വായ അടപ്പിച്ച് മറുപടി...

06 SEPTEMBER 2022 11:29 AM IST
മലയാളി വാര്‍ത്ത

നടിയും അവതാരകയുമായ മഹാലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിൽ മഹാലക്ഷ്മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. വധുവിനെക്കാളും വരന് തടി കൂടുതലാണെന്നുള്ളതാണ് പലര്‍ക്കും പ്രശ്‌നമായി തോന്നിയത്. എന്നാല്‍ വിമര്‍ശകരെ വായടപ്പിയ്ക്കും വിധമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ രണ്ട് പേരും സജീവമാവുന്നത്. വിവാഹം കഴിഞ്ഞ ഉടനെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് ഇടെയാണ് താന്‍ സന്തോഷവതിയാണ് എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റുമായി മഹാലക്ഷ്മി എത്തിയത്. 'ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭര്‍ത്താവേ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മിയുടെ ആദ്യത്തെ പോസ്റ്റ്. ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് നടി. മഹാലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി രവി കമന്റില്‍ എത്തിയതോടെ അതൊരു പരസ്യമായ ചാറ്റിങ് ആയി മാറുകയായിരുന്നു. രണ്ട് പേരുടെയും പ്രണയത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഈ ചാറ്റ് തന്നെ ധാരാളം. 'പ്രണയം എന്നാല്‍ എല്ലാം തികഞ്ഞത് ആയിരിക്കണം എന്നില്ല, സത്യസന്ധമായിരുന്നാല്‍ മതി' എന്നാണ് മഹാലക്ഷ്മിയുടെ പോസ്റ്റ്. അതിന് താഴെയാണ് രവിയുടെ കമന്റ്. 'എനിക്ക് മഹാലക്ഷ്മിയെ ഇഷ്ടമാണ്. അവള്‍ എന്നെ ഭ്രാന്തമായി തിരിച്ച് സ്‌നേഹിയ്ക്കുന്നതാണ് യഥാര്‍ത്ഥ പ്രണയം' എന്നാണ് രവിയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends