Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിയറില്‍ വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ചിലത് പറയാന്‍ പഠിക്കണം... സ്ത്രീകളോട് ഐശ്വര്യ റായ്ക്ക് പറയാനുള്ളത്?

06 SEPTEMBER 2022 09:32 PM IST
മലയാളി വാര്‍ത്ത

ഇടവേളയ്ക്ക് ശേഷം മണിരത്‌നത്തിന്റെ പുതിയ സിനിമ പൊന്നിയിന്‍ സെല്‍വത്തിലൂടെ ഐശ്വര്യ റായിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഐശ്വര്യയെക്കൂടാതെ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങിയ വന്‍ താര നിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

മണിരത്‌നം ഒരുക്കിയ ഇരുവര്‍ ആണ് ഐശ്വര്യയുടെ ആദ്യ സിനിമ. അക്കാലത്ത് ലോക സുന്ദരിപ്പട്ടം ചൂടി പ്രശസ്തിയില്‍ നില്‍ക്കുകയായിരുന്നു ഐശ്വര്യ. 1994 ലാണ് ഐശ്വര്യ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. നടി പിന്നീട് ഫാഷന്‍ ലോകത്തെ തരംഗമായി. ഐശ്വര്യയുടെ സൗന്ദര്യം അന്ന് വലിയ തോതില്‍ ചര്‍ച്ചയുമായിരുന്നു. ബ്രൈഡ് ആന്റ് പ്രെജുഡൈസ് ഉള്‍പ്പെടെയുള്ള ഹോളിവുഡ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

കരിയറില്‍ വന്‍ നേട്ടങ്ങള്‍ കൈവരിച്ച ഐശ്വര്യ സ്ത്രീകള്‍ ജീവിതത്തില്‍ വിജയിക്കുന്നതിനാവശ്യമായ ചില ഉപദേശങ്ങളും നല്‍കിയിരുന്നു. നോ പറയാന്‍ പഠിക്കുന്നതാണ് സ്ത്രീകളുടെ ജീവിത വിജയത്തിനാവശ്യം എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ട്.

യെസ് പറയുക എളുപ്പമാണെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുക. പൂര്‍ണമായും ഇന്നില്‍ ജീവിക്കുക. ജീവിതത്തില്‍ തിരക്കു കൂട്ടാതിരിക്കുകയെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിലായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

മറ്റു നായികമാരെ പോലെ തിരക്കു പിടിച്ച സിനിമാ ജീവിതം ആയിരുന്നില്ല ഐശ്വര്യക്ക്. ഇടവേളയെടുത്താണ് കരിയറില്‍ ഒരു സ്ഥാനം ലഭിച്ച ശേഷം ഐശ്വര്യ സിനിമകള്‍ ചെയ്തത്. വിവാഹ ശേഷവും അഭിനയം തുടര്‍ന്ന നടി പക്ഷെ മകള്‍ ആരാധ്യ ജനിച്ച ശേഷം ചെറിയ ഇടവേളയെടുത്തു. സരബ് ജിത്ത് എന്ന സിനിമയിലൂടെയാണ് ഐശ്വര്യ പിന്നീട് തിരിച്ചു വരവ് നടത്തിയത്.

പിന്നീടും നടി സജീവമായില്ല. സിനിമാ ജീവിതത്തിനപ്പുറം തനിക്ക് ഒരു കുടുംബമുണ്ടെന്നും അതില്‍ ശ്രദ്ധ കൊടുക്കണമെന്നുമാണ് നടി കരിയറിലെ ഇടവേളയ്ക്ക് കാരണമായി പറയുന്നത്. ഫന്നി ഖാന്‍ ആണ് ഐശ്വര്യ റായുടെ അവസാനം റിലീസ് ചെയ്ത സിനിമ.

2007 ലാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹം കഴിക്കുന്നത്. ഗുരു എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തില്‍ ആവുന്നത്. സിനിമകളില്‍ കൂടുതലായി കാണാറില്ലെങ്കിലും ഐശ്വര്യ ഫാഷന്‍ വേദികളിലെ താരമാണ്. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിലെ റെഡ്കാര്‍പറ്റിലും ഐശ്വര്യ റായ് തിളങ്ങിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends