Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷ്യയ്ക്ക് വേണ്ടി അതീവ സുന്ദരിയായി വീണ്ടും ക്യാമറയ്ക്ക് മുൻപിൽ! പിങ്ക് വട്ടപൊട്ടും ചുവന്ന നെയിൽ പോളിഷും ഓണം സ്പെഷ്യൽ ഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

07 SEPTEMBER 2022 09:40 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത മലയാള ചലച്ചിത്ര താരമാണ് കാവ്യമാധവന്‍. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു. വിവാഹശേഷം അഭിനയത്തിന് ഒരു ഇടവേള എടുത്തെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. കാവ്യയുടെ എന്ത് കാര്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ടാകും. ഇപ്പോൾ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് മോഡലിങ്ങിൽ വീണ്ടും ഇറങ്ങിയിരിക്കുകയാണ്.

ലക്ഷ്യയ്ക്ക് വേണ്ടി ഉള്ള സാരിയിൽ ഓണം സ്പെഷ്യൽ ഷൂട്ട് ആയിട്ടാണ് കാവ്യ ഒരുങ്ങിയിരിക്കുന്നത്. ഇത്രയും ഒരുങ്ങി കാവ്യയെ ആരാധകർ കണ്ടിട്ട് ഒരുപാട് വർഷങ്ങളായി. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകർ എറ്റെടുക്കാറുണ്ട്. ഇവരുടെ കുടുംബത്തിൻറെ സ്ഥിരം ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന തന്നെയാണ് ഈ ചിത്രങ്ങളും എറ്റെടുത്തിരിക്കുന്നത്. പൊതുപരിപാടികളിൽ ദിലീപിനൊപ്പം പങ്കെടുക്കാറുണ്ട് എങ്കിലും ഇത്രയും ഭംഗിയോടെ പഴയ ഐശ്വര്യത്തോടെ പുഞ്ചിരിയോടെ സന്തോഷത്തോടെ കാവ്യയെ പ്രേക്ഷകരെല്ലാം കണ്ടിരിക്കുക ആണ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കാവ്യയെ ആ ശാലീന സൗന്ദര്യത്തിൽ തന്നെ മലയാളികൾ കാണുന്നത്. വീണ്ടും തിരിച്ചു വരവിനു ഒരുങ്ങുകയാണോ കാവ്യ മാധവൻ എന്ന സംശയത്തിലാണ് ആരാധകർ. ഫോട്ടോഷൂട്ടിലേക്ക് മടങ്ങി വരുന്നത് ശ്രദ്ധ നേടുന്നുണ്ട്. ഒരുപാട് കാലമായി പ്രേക്ഷകർ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യുന്നു കാവ്യ മടങ്ങി എത്തുമോന്ന്. പിങ്ക് വട്ടപൊട്ടും ചുവന്ന നെയിൽ പോളിഷും ധരിച്ചു, കാവ്യ സുന്ദരിയായി തന്നെ ഇരിക്കുന്നു. എത്ര വർഷം കഴിഞ്ഞാലും കാവ്യയുടെ ഭംഗി മാറില്ലന്ന് ആരാധകർ പറയുന്നു. ഇടയ്ക്ക് ഇത്തിരി വണ്ണം ഒക്കെ വച്ചെങ്കിലും ഇപ്പോൾ പഴയതുപോലെ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തി കാവ്യ എന്ന് ആരാധകർ കമൻറ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends