രാത്രി 12 മണിക്ക് എറണാകുളത്ത മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി.. കരിമരുന്ന് പ്രകടനം നടത്തിയും കേക്ക് മുറിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കി; 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശിയതോടെ ആരാധകർ ആവേശത്തിലായി; മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് ഇന്ന് 71-ാം പിറന്നാള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ എത്ര എത്ര മമ്മൂട്ടിക്കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. രാത്രി 12 മണിക്ക് എറണാകുളത്ത മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി. വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കരിമരുന്ന് പ്രകടനം നടത്തിയും കേക്ക് മുറിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ അവര്‍ ആഘോഷമാക്കി. വീടിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ മെഗാസ്റ്റാര്‍ നിരാശപ്പെടുത്തിയില്ല. 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശി. പൊലീസ് എത്തിയാണ് പിന്നീട് ആളുകളെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്.
https://www.facebook.com/Malayalivartha
























