Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം സമയില്ലാത്തവിധം സന്തോഷകരമായ തിരക്കിലാണ്... കര്‍മ്മ ഈസ് എ ബിച്ച്. എപ്പോള്‍ തിരിച്ചടിക്കണമെന്ന് അവള്‍ക്കറിയാം.. ഞാന്‍ പൂര്‍ണമായും അവളെ വിശ്വസിക്കുന്നുണ്ട്! രവീന്ദറിനെ കളിയാക്കി വനിതയുടെ ട്വീറ്റ്

07 SEPTEMBER 2022 02:49 PM IST
മലയാളി വാര്‍ത്ത

സെപ്റ്റംബര്‍ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്. എന്നാല്‍ ആശംസകള്‍ക്കൊപ്പം തന്നെ കടുത്ത സൈബര്‍ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയര്‍ന്നു. രവീന്ദറിന്റെ തടിയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. മഹാലക്ഷ്മി രവീന്ദറിനെ കല്യാണം കഴിച്ചത് പണത്തിന് വേണ്ടിയാണെന്ന് വരെ സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇതുവരെ മഹാലക്ഷ്മിയ്ക്ക് ഒന്നും വാങ്ങി നല്‍കിയിട്ടില്ലെന്നും കല്യാണിത്തിനിട്ട സ്വര്‍ണമൊക്കെ മഹാലക്ഷ്മിയുടേത് തന്നെയാണെന്നാണ് രവീന്ദര്‍ പറഞ്ഞത്. ഒരിക്കലും എന്റെ ശരീരത്തില്‍ മാറ്റം വരുത്താന്‍ മഹാലക്ഷ്മി ശ്രമിച്ചിട്ടില്ലെന്ന് രവീന്ദ്രര്‍ പറയുന്നു. ഈ അവസ്ഥയിലാണ് അവളെന്നെ ഇഷ്ടപ്പെട്ടത്. അത് മാറണമെന്ന് ആഗ്രഹിച്ചാല്‍ പിന്നെ അദ്ദേഹത്തെ മറ്റൊരാളെ പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ തന്നെ വിവാഹം നടത്തിയതെന്നും താരങ്ങള്‍ പറയുന്നു. തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദര്‍. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിര്‍മാണം. ആദ്യ വിവാഹത്തിൽ എട്ട് വയസുകാരനായ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. 2019ലാണ് മഹാലക്ഷ്മി ആദ്യത്തെ ബന്ധം വേർപ്പെടുത്തിയത്. സെെബർ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ രണ്ട് വിവാഹത്തേയും താരതമ്യം ചെയ്യാനാകില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. വനിത പീറ്റര്‍ പോളിനെ വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം കഴിഞ്ഞിരുന്നില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. പീറ്ററിന്റെ ഭാര്യ നീതി തേടിയപ്പോള്‍ താന്‍ അതിനാലാണ് പിന്തുണ അറിയിച്ചതെന്നും രണ്ട് വിവാഹങ്ങളും തമ്മില്‍ താരതമ്യം സാധ്യമല്ലെന്നും ചന്ദ്രശേഖര്‍ പറയുന്നുണ്ട്. തന്റെ വിവാഹത്തെക്കുറിച്ച് വനിത അറിയുമ്പോള്‍ ആശംസകള്‍ നേരുമെന്ന് പ്രതീക്ഷിക്കുന്നതായും ചന്ദ്രശേഖര്‍ പറയുന്നുണ്ട്. എന്നാല്‍ ആ പ്രതീക്ഷകള്‍ തെറ്റിക്കുന്നതാണ് വനിതയുടെ പ്രതികരണം. ചന്ദ്രശേഖറിനെതിരെയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വനിതയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം സമയില്ലാത്തവിധം സന്തോഷകരമായ തിരക്കിലാണ്. കര്‍മ്മ ഈസ് എ ബിച്ച്. എപ്പോള്‍ തിരിച്ചടിക്കണമെന്ന് അവള്‍ക്കറിയാം. ഞാന്‍ പൂര്‍ണമായും അവളെ വിശ്വസിക്കുന്നുണ്ട്'' എന്നാണ് വനിത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഏറ്റുമുട്ടുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends