അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്… പക്ഷേ ദൈവം അനുഗ്രഹിച്ചു.. എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്... പുതിയ സന്തോഷം പങ്കുവച്ച് നടി മന്യ; ഏറ്റെടുത്ത് സോഷ്യൽമീഡിയ..

പ്രശസ്ത ചലച്ചിത്ര നടിയാണ് മന്യ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത 'ജോക്കർ' ആണ് മന്യയുടെ ആദ്യ മലയള ചിത്രം. പിന്നീട് വണ്‍ മാൻ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ജോക്കറിലെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മന്യക്ക് ലഭിച്ചിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. എങ്കിലും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുമായി ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് മന്യ. സിറ്റി എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ് താരത്തിന്. ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.‘ സിനിമയിൽ നിന്ന് സാമ്പത്തിക രംഗത്തേക്ക്… അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്… പക്ഷേ ദൈവം അനുഗ്രഹിച്ചു. എന്റെ അമ്മയുടേയും, മകൾ ഓമിയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയ്ക്ക് നന്ദി. എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ മാത്രമേ സ്വന്തം കാര്യവും മാതാപിതാക്കളുടെ കാര്യവും നോക്കി നടത്താൻ സാധിക്കൂമെന്നും മന്യ കുറിച്ചു.
https://www.facebook.com/Malayalivartha
























