ബാലിശമായിരിക്കാം എന്റെ ചിന്ത... മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയുടെ താരരാജാവ് മമ്മുക്കക്ക് നിരവധിപേരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ഇപ്പോള്‍ ഇതാ പിറന്നാള്‍ ദിനത്തില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അച്ഛനുമൊത്തുള്ള തന്റെ ബന്ധത്തിന്റെ ചില നിമിഷങ്ങളെക്കുറിച്ച് സ്വകാര്യമായ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍.
എനിക്ക് ഓര്‍ക്കാന്‍ കഴിയുന്ന കാലത്തോളം അച്ഛന്റെ സമയത്തെക്കുറിച്ച് ബോധവാനായിരുന്നു ഞാന്‍. അത് എപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു. അങ്ങനെ വല്ലപ്പോഴും വീണുകിട്ടുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണമെന്നായിരുന്നു എനിക്ക്. എന്തെങ്കിലും പ്രധാന കാര്യം വരുമ്‌ബോള്‍, അച്ഛന്റെ സമയത്തിന്റെ മൂല്യത്തിന് അര്‍ഹതയുള്ള കാര്യമാണെന്ന് എനിക്ക് ബോധ്യം വരുമ്‌ബോള്‍ മാത്രമേ ഞാന്‍ വിളിച്ചിട്ടുള്ളൂ.
ഒരുമിച്ച് ഒരു ഫോട്ടോയോ സെല്‍ഫിയോ എടുക്കട്ടേയെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കാരണം എവിടെ പോകുമ്‌ബോഴും അദ്ദേഹത്തിന് നേര്‍ക്കുണ്ടാവുന്ന ഒരു സ്ഥിരം അപേക്ഷയാണ് അതെന്ന് എനിക്കറിയാമായിരുന്നു. ബാലിശമായിരിക്കാം എന്റെ ചിന്ത. പക്ഷേ എല്ലായ്‌പ്പോഴും കൂടുതല്‍ ചിന്തിക്കുന്ന ഒരാളായിരുന്നു ഞാന്‍. അതിന് ഉമ്മയുടെ കൈയില്‍ നിന്ന് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട് ഞാന്‍
https://www.facebook.com/Malayalivartha
























