വിവാഹ മോചനത്തിന് ശേഷം അടിമുടി മാറി റിമി ടോമി... ഒറ്റയടിയ്ക്ക് തടി കുറച്ച് റിമി സുന്ദരിയായി! സോഷ്യൽമീഡിയയിൽ സജീവമായി താരം.. രണ്ടാം ഭാര്യയ്ക്കൊപ്പം ജീവിതം ആഘോഷമാക്കി റോയ്സ്.. കമന്റ് ബോക്സ് ഓഫാക്കി ചിത്രങ്ങൾ പങ്കുവെച്ച് റോയ്സ്

മലയാളികളുടെ ഇഷ്ടഗായികയാണ് റിമിടോമി. ഇരുപത്തിയഞ്ചാം വയസിലായിരുന്നു റിമിയുടെ വിവാഹം. പക്ഷെ ആ ദാമ്പത്യത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 2019ൽ താരം വിവാഹമോചിതയായി. ബിസിനസുകാരനായ റോയ്സ് കിഴക്കൂടനാണ് റിമിയെ വിവാഹം ചെയ്തത്. ഒന്നിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി അടുത്തിടെ പറഞ്ഞിരുന്നു. ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണം എന്ന് തോന്നാറുണ്ട് എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്നും റിമി ടോമി പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷം അടി മുടി മാറിയ റിമി ടോമിയെയാണ് പിന്നീട് നമ്മൾ കണ്ടത്. ഒറ്റയടിയ്ക്ക് തടി കുറച്ച് റിമി സുന്ദരിയായി. പിന്നീട് തന്റെ തന്നെ പുതിയ ഫോട്ടോകള്‍ നിരന്തരം പങ്കുവെക്കാൻ തുടങ്ങി താരം. ടെലിവിഷന്‍ ഷോകളിലും റിമി പൂര്‍വ്വാധികം ശക്തിയോടെ സജീവമാവുകയായിരുന്നു. ഇടയ്ക്കിടെ ലോകം ചുറ്റാനും ഉറ്റവർക്കൊപ്പം റിമി പോകാറുണ്ട്. ബല്‍റാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെയാണ് സ്വന്തം വേഷത്തില്‍ റിമി ടോമി വെള്ളിത്തിരയിലെത്തിയത്.
ഇപ്പോഴിതാ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിമി ടോമിയുമായുള്ള വിവാഹ മോചനത്തിന് ശേഷം റോയിസ് മറ്റൊരു വിവാഹം ചെയ്തിരുന്നു. സോഫ്റ്റുവയര്‍ എഞ്ചിനീയറായ സോണിയയാണ് റോയിസിന്റെ രണ്ടാം ഭാര്യ. തൃശൂരില്‍ വച്ച് ലളിതമായ ചടങ്ങോട് കൂടെ നടന്ന വിവാഹം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം ഭാര്യയ്ക്കൊപ്പം ജീവിതം അടിച്ച് പൊളിക്കുന്ന റോയ്സിന്റെ ചിത്രങ്ങൾ മുമ്പും വൈറലായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് അധികം സജീവമല്ലാത്ത റോയിസ് ഇന്‍സ്റ്റഗ്രാമില്‍ വല്ലപ്പോഴും ഓരോ ഫോട്ടോകള്‍ പങ്കുവെക്കും. ഏറ്റവും ഒടുവില്‍ പങ്കുവെച്ചത് സോണിയയ്‌ക്കൊപ്പം കടല്‍ തീരത്ത് പോയ ചിത്രമാണ്. കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് റോയ്സ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























