Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും.... ​'അല്ലി നിനക്ക് ഇന്ന് 8 വയസയി... ഞങ്ങൾ നിന്നെ ഓർത്ത് അഭിമാനിക്കുന്നു കുട്ടാ... നിന്റെ പ്രിയപ്പെട്ട ഡാഡി ഇല്ലാത്ത നിന്റെ ആദ്യ ജന്മദിനമാണിത്.. പക്ഷെ അദ്ദേഹം എല്ലാ ദിവസവും സ്വർഗത്തിൽ നിന്ന് നിന്നെ നിരീക്ഷിക്കുകയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.. മകൾക്ക് പിറന്നാൾ ആശംസകളുമായി സുപ്രിയയും പൃഥ്വിയും

08 SEPTEMBER 2022 12:29 PM IST
മലയാളി വാര്‍ത്ത

തങ്ങളുടെ കൊച്ചു കൊച്ച് വിശേഷങ്ങൾ ആരാധകരുമായി പങ്കുവയക്കുന്ന താരദമ്പതികളാണ് പൃഥ്വരാജും സുപ്രിയയും. മകൾ അല്ലിയുടെ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.നിമിഷ നേരം കൊണ്ടാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ വിരളമായേ അല്ലിയുടെ ചിത്രങ്ങൾ ഇവർ പങ്കുവയാക്കാറുള്ളൂ. ഇപ്പോഴിതാ അല്ലിയുടെ എട്ടാം പിറന്നാൾ ഇന്ന് ആഘോഷിക്കുകയാണ്. മകളുടെ ജന്മദിനവും തിരുവോണവും ഒരു ദിവസം വന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം.

ജന്മദിനങ്ങളിലാണ് സാധാരണ ഇരുവരും മകളുടെ മുഖം കാണിച്ചുള്ള ചിത്രം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. എല്ലാ വർ‌ഷവും ആലിയുടെ പിറന്നാൾ ദിനത്തിൽ ഒരു ഫോട്ടോ അത് സുപ്രിയയും പൃഥ്വിരാജും മുടങ്ങാതെ പങ്കുവെക്കും. ഈ തവണയും ആ പതിവ് തെറ്റിച്ചില്ല. അല്ലിയുടെ പുതിയൊരു ചിത്രവും മനോഹരമായ പിറന്നാൾ ആശംസയും ഇരുവരും പങ്കുവെച്ചു. അല്ലികൈക്കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ചിത്രവും ജോർദ്ദാനിൽ പൃഥ്വിരാജിനെ കാണാൻ പോയപ്പോഴുള്ള ഒരു ചിത്രവുമാണ് അല്ലിയുടേതായി താരദമ്പതികൾ പുറത്തുവിട്ടിരിക്കുന്നത്.

'ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ 8-ാം വർഷത്തിലേക്ക്.... മമ്മയുടെയും ഡാഡയുടേയും എക്കാലത്തെയും വെളിച്ചമാണ് നീ.... നിന്നിലെ സാഹസികതയും ലോകത്തോടുള്ള നിന്റെ സ്നേഹിവും നിന്നിൽ തുടർന്നുമുണ്ടാകാൻ ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിന്നിൽ ഞങ്ങൾ അഭിമാനിക്കുന്നു.' നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും.... ​എട്ടാം പിറന്നാൾ ആശംസകൾ അല്ലി... ഒപ്പം അല്ലിയുടേയും സുപ്രിയയുടേയും എന്റേയും പേരിൽ ഏവർക്കും ഓണാശംസകളും നേരുന്നു... പൃഥ്വിരാജ് കുറിച്ചു.

'അല്ലി നിനക്ക് ഇന്ന് 8 വയസയി... എനിക്കറിയാവുന്ന ഏറ്റവും ദയയും മിടുക്കിയും അനുകമ്പയും അന്വേഷണാത്മകവുമായ പെൺകുട്ടികളിൽ ഒരാളാണ് നീ. ഞങ്ങൾ നിന്നെ ഓർത്ത് അഭിമാനിക്കുന്നു കുട്ടാ.... നിന്നെ സ്നേഹിക്കുന്നു.' 'നിന്റെ പ്രിയപ്പെട്ട ഡാഡി ഇല്ലാത്ത നിന്റെ ആദ്യ ജന്മദിനമാണിത്. പക്ഷെ അദ്ദേഹം എല്ലാ ദിവസവും സ്വർഗത്തിൽ നിന്ന് നിന്നെ നിരീക്ഷിക്കുകയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.' 'ജന്മദിനാശംസകൾ അല്ലി.... ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.... കൂടാതെ എല്ലാവർക്കും ഓണാശംസകൾ നേരുന്നു...' മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സുപ്രിയയും കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends