Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2017ല്‍ അമല പോള്‍ പഞ്ചാബി ആചാരപ്രകാരം വിവാഹിതരായി! വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഭവ്‌നിന്ദറുമായി അമല പോൾ അകന്നത്.. ഗായകനെ അറസ്റ്റ് ചെയ്തതോടെ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്‌നിന്ദര്‍ പുറത്ത് വിട്ടത് നിർണായക രേഖകൾ!

08 SEPTEMBER 2022 12:52 PM IST
മലയാളി വാര്‍ത്ത

2009 ല്‍ സിനിമയിലേക്ക് എത്തിയ അമല പോള്‍ കുറഞ്ഞ കാലം കൊണ്ടാണ് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ 2014 ലാണ് പ്രശസ്ത സംവിധായകന്‍ എഎല്‍ വിജയിയും അമല പോളും വിവാഹിതരാവുന്നത്. ഏറെ കാലം പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായെങ്കിലും 2016 ല്‍ വേര്‍പിരിഞ്ഞു. വിജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അമല വിവാഹത്തെ കുറിച്ചൊന്നും പറഞ്ഞതേയില്ല. ഇതിനിടയിലാണ് കാമുകനൊപ്പമുള്ളതെന്ന തരത്തിൽ ചില ഫോട്ടോസ് പുറത്ത് വരുന്നത്. അന്ന് തന്നെ നടിയത് നിഷേധിച്ചെങ്കിലും വാർത്ത വീണ്ടും ചർച്ചയാവുകയാണ്. അത് തികച്ചും വാസ്തവവിരുദ്ധമാണെന്ന് അമല തന്നെ വെളിപ്പെടുത്തി. എന്നാല്‍ പഞ്ചാബി ആചാരപ്രകാരം അമലയുമായി വിവാഹം കഴിച്ചുവെന്നാണ് നടിയുടെ സുഹൃത്തും പാട്ടുകാരനുമായ ഭവനിന്ദര്‍ പറയുന്നത്. നടി ഇയാള്‍ക്കെതിരെ കേസ് കൊടുത്തതോടെയാണ് തെളിവുമായി താരമെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് പഞ്ചാബി പാട്ടുകാരനായ ഭവ്‌നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിൻ്റെ ചിത്രങ്ങള്‍ വൈറലായത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ഭവ്‌നിന്ദറാണ് ഈ ഫോട്ടോസ് പുറത്ത് വിട്ട്. ചിത്രത്തില്‍ ഇരുവരും പരസ്പരം ചുംബിക്കുന്നതൊക്കെ കാണാം. അങ്ങനെയാണ് താരങ്ങള്‍ വിവാഹിതരായോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. പാട്ടുകാരന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ നിന്നും അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളും ഉണ്ടായിരുന്നു. ഇതോടെ വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. ഇപ്പോള്‍ ഭവ്‌നിന്ദറിനെതിരെ അമല പോള്‍ ഒരു കോസ് കൊടുത്തിരുന്നു. തന്റെ മുന്‍സുഹൃത്തായ ഭവ്‌നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസില്‍ അമല പറയുന്നത്. ഇതേ തുടര്‍ന്ന് കേസ് എടുത്ത പോലീസ് ഗായകനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഈ കേസില്‍ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്‌നിന്ദര്‍ ചില രേഖകള്‍ കോടതിയില്‍ ഹാജരാക്കാനായി അഭിഭാഷകന് നല്‍കിയിരുന്നു. 2017 ല്‍ ഇരുവരും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കാണിച്ചിരിക്കുന്നത്.

വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഭവ്‌നിന്ദറുമായി അമല പോൾ അകന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല നടി ആരോപിക്കുന്നത് പോലെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവരുടെ വേർപിരിയലിന് കാരണമായിട്ടില്ലെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം സുഹൃത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അത് അമല നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കേസിലെ സത്യം പുറത്ത് വരട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (3 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (4 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends