സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായി അമൃത! കുര്‍ത്തിയും മുണ്ടുമുടുത്ത് ഗോപി സുന്ദർ; പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമൃതയെയും ഗോപിയെയും ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രണയത്തിലായശേഷം ആദ്യത്തെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് ഗായിക അമൃത സുരേഷും ഭർത്താവും സംഗീത സംവിധായകനുമായ ഗോപി സുന്ദറും. ഇപ്പോഴിതാ തിരുവോണ ദിനത്തിൽ സ്പെഷ്യൽ ഓണചിത്രവുമായി എത്തിയിരിക്കുകയാണ് താരജോഡികൾ. ഇരുവർക്കും ഒപ്പം അമൃതയുടെ ഏക മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയുമുണ്ട് ചിത്രത്തിൽ. പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമൃതയും ഗോപി സുന്ദറുമാണ് ചിത്രങ്ങളിലുള്ളത്. 'എല്ലാവര്‍ക്കും ഞങ്ങളുടെ പൊന്നോണാശംസകള്‍' എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ താരങ്ങൾ പങ്കുവെച്ചത്. സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്. കുര്‍ത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് പാപ്പു ധരിച്ചിരുന്നത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. 'ഇപ്പോഴാണ് ഹാപ്പി ഓണമായത്, അടിപൊളി കുടുംബ ചിത്രം' തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha
























