എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍; ഇളംനീല നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ച് ഓണക്കോടിയില്‍ തിളങ്ങി മമ്മുക്ക! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ. സഹതാരങ്ങൾ ഉൾപ്പെടെ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഓണാശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇളംനീല നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടന്‍ ആശംസകള്‍ നേര്‍ന്നത്.‘എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്ന് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. താരത്തിന്റെ ഫോട്ടോയും ആശംസയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ച് കമന്റ് ബോക്സില്‍ എത്തുന്നത്. ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈമാസം 29ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ഇന്നലെ റിലീസ് ചെയ്ത് ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതിതകരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്.
https://www.facebook.com/Malayalivartha


























