Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികളുടെ അപ്പാർട്ട്മെന്റുകളും ആഡംബര കാറുകളും അടക്കം വാങ്ങി കൂട്ടി! ഓരോ സിനിമയിലും 10 കോടി പ്രതിഫലം.. ജെറ്റ് വിമാനം ഉൾപ്പെടെ സ്വന്തമാക്കിയ നയൻതാരയുടെ കോടികൾ കണ്ട് അമ്പരന്ന് ആരാധകർ

09 SEPTEMBER 2022 08:43 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് നയന്‍താര. കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് താരം ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച വിജയം നേടിയ ചിത്രത്തിലെ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിപ്പപെട്ടു. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌ക്കരവീരന്‍ , കമല്‍ സംവിധാനം ചെയ്ത രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ആഭിനിയിച്ചു.. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2011 ആഗസ്ത് 7ന് ആര്യസമാജത്തിന്‍നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയന്‍താര എന്ന പേര് ഔദ്യേഗികമായി സ്വീകരിക്കുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പുതിയ നിയമം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ വാസുകി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ഇപ്പോള്‍ തെന്നിന്ത്യയുടെ മൊത്തം ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍സ് അറിയപ്പെടുന്നത്. 2022 നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷമാണ്. ഏറെ കാലം പ്രണയത്തിലായിരുന്ന നടി സംവിധായകന്‍ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ചിട്ട് മാസങ്ങളായതേയുള്ളു. നിലവില്‍ ഹണിമൂണ്‍ യാത്രകളും ആഘോഷങ്ങളുമൊക്കെയായി സന്തോഷത്തിലാണ് താരം. അതേ സമയം തെന്നിന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയന്‍താര. അതുകൊണ്ട് തന്നെ നടിയുടെ ആസ്തി എത്രയാണെന്ന് അറിയാന്‍ ആരാധകര്‍ക്കും ആകാംഷയുണ്ട്. അത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഈ വര്‍ഷം ജൂണിലാണ് നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നത്. മാസങ്ങളായിട്ട് താരദമ്പതിമാരുടെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നതും. എന്നാല്‍ ആരാധകരെ പോലും അതിശയിപ്പിക്കുന്ന ആസ്തിയാണ് നടിയുടെ പേരിലുള്ളതെന്നാണ് ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

നയന്‍താരയുടെ ആസ്തി 22 മില്യണ്‍ ഡോളറായിരുന്നു. അത് രൂപയാക്കി മാറ്റിയപ്പോള്‍ ഏകദേശം 165 കോടി രൂപ വരും. നയന്‍താരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവളുടെ സിനിമകളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും ലഭിക്കുന്ന തുകയാണ്. നിലവില്‍ ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയന്‍താര വാങ്ങിക്കുന്നത്. ഏറ്റവും പുതിയതായി ജയം രവിയുടെ കൂട അഭിനയിക്കുന്ന ചിത്രത്തിന് ഈ പ്രതിഫലം നടി വാങ്ങിക്കുന്നതായിട്ടാണ് വിവരം. വരുമാനത്തിന് പുറമേ ഇന്ത്യയിലുടനീളം നിരവധി അപ്പാര്‍ട്ട്‌മെന്റുകളും നടിയുടെ പേരിലുണ്ട്. ഹൈദരാബാദില്‍ രണ്ട് ആഡംബര വീട് ഉള്‍പ്പെടെ പതിനഞ്ച് കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് ബഞ്ചാരഹില്‍സ് എന്ന സ്ഥലത്തുണ്ട്. ഇതിന് പുറമേ തമിഴ്‌നാട്ടില്‍ 4 ബെഡ്‌റൂം സൗകര്യമുള്ള വീടും നയന്‍സിന്റെ പേരിലുണ്ട്. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ ഏകദേശം നൂറ് കോടിയുടെ മുകളില്‍ വരും. അടുത്തിടെ നയന്‍താര സ്വന്തമായി ഒരു ജെറ്റ് വാങ്ങിയതായിട്ടും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നെ-ഹൈദരാബാദ്, ചെന്നെ- കൊച്ചി എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് ഈ ജെറ്റ് നടി ഉപയോഗിക്കുന്നത്. മാത്രമല്ല കാറുകളുടെ കാര്യത്തില്‍ ആഡംബര കാറുകളുടെ ലിസ്റ്റ് വേറെ തന്നെയുണ്ട്. 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെര്‍സിഡസ് ജിഎല്‍എസ് (88 ലക്ഷം), ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിയ്ക്കുള്ളത്. ചില പ്രശസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയന്‍താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ അഞ്ച് കോടി വരെ നടിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിലും നടി പാര്‍ട്‌നറാണ്. ഇതെല്ലാം ചേര്‍ത്ത് കോടികളാണ് മാസത്തില്‍ നയന്‍താര സമ്പാദിക്കുന്നതെന്ന കാര്യം വ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends