ഭർത്താവിനൊപ്പം അതീവ സന്തോഷവതിയായി താരം, അമ്മയാകാനുള്ള ഒരുക്കത്തിലാണ് താനെന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി മൈഥിലി, ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു...!

സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മൈഥിലി. 2022 ഏപ്രിൽ 28നായിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താൻ അമ്മ ആകാൻ പോകുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് താരം.
തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി വരുന്ന ചിത്രം.
https://www.facebook.com/Malayalivartha


























