മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണ്.. എല്ലാത്തിനും അനിയത്തിക്ക് ചേച്ചി മതി! മീനാക്ഷിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് മഹാലക്ഷ്മി.. മീനൂട്ടി പങ്കുവെച്ച ചിത്രം വൈറൽ

മലയാളികൾ ഓണാഘോഷത്തിന്‍റെ പകിട്ടിലാണ്. സോഷ്യൽമീഡിയയിൽ പലരും ഓണാഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ കുടുംബസമേതം ഓണം ആഘോഷിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ദിലീപ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിന് ഒപ്പം ചിത്രത്തിലുണ്ട്. വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടു പാവാടക്കാരി മഹാലക്ഷ്മി. കസവുമുണ്ടും വെള്ളഷർട്ടുമണിഞ്ഞ് ദിലീപ്. എന്നാൽ ഈ ചിത്രത്തിന് പിന്നാലെ അനിയത്തിക്കൊപ്പമുള്ള ചിത്രവുമായും മീനാക്ഷി എത്തി. ഓണാശംസകളിൽ ഏറെ വിശേഷമായ ഫോട്ടോയാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മി എന്ന് പേരിട്ടതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. മൂത്ത മകളായ മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ജനനം മുതലുള്ള മഹാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ എല്ലാവരും വിളിക്കുന്നത്. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണെന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചി മതിയെന്നും ദിലീപും കാവ്യയും പറഞ്ഞിരുന്നു. എപ്പോഴും ചേച്ചിക്കൊപ്പമായാണ് മഹാലക്ഷ്മി പോസ് ചെയ്യുന്നത്. ദിലീപും കാവ്യയുമുണ്ടെങ്കിലും മാമാട്ടി മീനൂട്ടിയുടെ കൈയ്യിലുണ്ടാവാറുണ്ട്. ഇത്തവണത്തെ ഫോട്ടോയിലും അങ്ങനെ തന്നെയായിരുന്നു. കാവ്യയ്ക്കും ദിലീപിനും നടുവിലായി മഹാലക്ഷ്മിയെ എടുുത്ത് ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തില്‍ കാണുന്നത്.
https://www.facebook.com/Malayalivartha
























