Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയവും ചെലവഴിക്കുന്ന ഭാവന അപൂർവമായി മാത്രമേ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാറുള്ളു... ചിരിച്ചു വളരെ സന്തോഷവതിയായി എത്തുന്ന നടി ഭാവനയുടെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ ആരാധകർ

09 SEPTEMBER 2022 01:16 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയതാരമാണ് ഭാവന. മലയാളത്തിലൂടെയാണ് അഭിനയരം​ഗത്ത് എത്തിയതെങ്കിലും തമിഴ്, തെലുങ്ക് കന്നഡ ഭാഷാ സിനിമകളിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ച് വരവിനൊരുങ്ങുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുകൂടാതെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തും. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തിലെ നായകൻ. തിരിച്ചുവരവിന് മുന്നോടിയായി ഭാവന ഇപ്പോൾ നിരവധി അഭിമുഖങ്ങളിലും ടെലിവിഷൻ ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ഭാവനയുടെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

അവിട്ടം ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന ഓണം സ്പെഷ്യൽ എപ്പിസോഡിലാണ് ഭാവന അതിഥിയായി എത്തുന്നത്. ഷോയിൽ നമ്മൾ എന്ന തന്റെ ആദ്യ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് താരം സംസാരിക്കുന്നുണ്ട്. ഒപ്പം ചിത്രത്തിന്റെ റിലീസിന് ശേഷമുണ്ടായ രസകരമായ അനുഭവം ഭാവന പങ്കുവയ്ക്കുന്നുണ്ട്. ആദ്യ ചിത്രത്തിൽ തന്നെ തീർത്തും വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ഭാവന എത്തിയത്. നിറമില്ലാത്ത യുവതിയുടെ വേഷത്തിൽ അഭിനയിച്ച തന്നെ സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആർക്കും മനസിലായില്ല എന്നാണ് ഭാവന പറയുന്നത്. പരിപാടിയിൽ ഭാവന തന്റെ കുടുംബജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. എപ്പിസോഡിന്റെ പ്രൊമോ വീഡിയോ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷവതിയായിട്ടാണ് പ്രൊമോ വീഡിയോയിൽ ഉടനീളം ഭാവനയെ കാണുന്നത്. അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയവും ചെലവഴിക്കുന്ന ഭാവന അപൂർവമായി മാത്രമേ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാറുള്ളു. അതുകൊണ്ട് തന്നെ ഒരു കോടി പരിപാടിയിൽ ഭാവന എന്തെല്ലാമാണ് സംസാരിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു തൃശൂർക്കാരിയായ ഭാവനയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ ഭാവനയുടെ പരിമളം എന്ന കഥാപാത്രം ശ്രദ്ധനേടിയതോടെ കൂടുതൽ അവസരങ്ങൾ ഭാവനയെ തേടിയെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിൽ തിളങ്ങി നിൽക്കുന്നതിനിടെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി സജീവമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends