ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്.. എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ ! എടാ ഗോപി നീയുണ്ടാക്കിയ രണ്ടുമക്കള്‍ ഇല്ലെടാ, അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നുവെങ്കില്‍ കുറച്ച് അന്തസുണ്ടായിരുന്നുവെന്ന് കമന്റ്... നിന്നെ എന്താണ് കാണാത്തതെന്ന് വിചാരിച്ചേയുള്ളൂ.. നീ വന്നോ ശ്യാമേ, ഞാന്‍ അന്തസ് നോക്കാറില്ല, എന്തായാലും നീ അന്തസായി ജീവിക്കൂ..വിമര്‍ശിച്ചയാളുടെ വായടപ്പിച്ച് ഗോപി സുന്ദറിന്റെ മാസ് മറുപടി

പ്രണയത്തിലായശേഷം ആദ്യത്തെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് ഗായിക അമൃത സുരേഷും ഭർത്താവും സംഗീത സംവിധായകനുമായ ഗോപി സുന്ദറും. തിരുവോണദിവസം അമൃത സുരേഷിനും മകള്‍ക്കുമൊപ്പമായുള്ള ചിത്രങ്ങളായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെയായി പാപ്പുവിന് ഇരുവശത്തുമായി ഇരുന്ന് പോസ് ചെയ്യുകയായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. അമൃത സുരേഷും ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്. എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ എന്നായിരുന്നു ഒരാളുടെ കമന്റ്. നെഗറ്റീവ് കമന്റിട്ടയാളുടെ പേര് വിളിച്ചായിരുന്നു ഗോപി സുന്ദര്‍ മറുപടി കൊടുത്തത്.
താന്‍ എന്തിനാ വിഷമിക്കുന്നെ, ഇവിടെ എല്ലാവരും സന്തോഷത്തിലാണ്, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോള്‍ തല്‍ക്കാലം സുല്‍ത്താന്‍ പോ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ചില മക്കള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. നിങ്ങളെന്തിനാണ് എല്ലാവർക്കും മറുപടി കൊടുക്കുന്നത്. അവര് പറയുന്നത് പറയട്ടെ, നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്ക് എല്ലാവർക്കും മറുപടി കൊടുക്കാൻ നിന്നാൽ നിങ്ങൾക്ക് അതിനെ നേരം കാണൂ. ആയിരം കുടത്തിൻ്റെ വായ മൂടിക്കെട്ടാം പക്ഷേ, ഒരു മനുഷ്യൻ്റെ വായ പോലും നമുക്ക് മൂടി കെട്ടാൻ പറ്റില്ല. അവർ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ മറുപടി കൊടുക്കുന്നത് കൊണ്ടാണ് വീണ്ടും കമന്റുകൾ വരുന്നതെന്നായിരുന്നു ചിലർ പറഞ്ഞത്. എടാ ഗോപി നീയുണ്ടാക്കിയ രണ്ടുമക്കള്‍ ഇല്ലെടാ, അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നുവെങ്കില്‍ കുറച്ച് അന്തസുണ്ടായിരുന്നു എന്നായിരുന്നു വേറൊരാളുടെ കമന്റ്. നിന്നെ എന്താണ് കാണാത്തതെന്ന് വിചാരിച്ചേയുള്ളൂ. നീ വന്നോ ശ്യാമേ, ഞാന്‍ അന്തസ് നോക്കാറില്ല, എന്തായാലും നീ അന്തസായി ജീവിക്കൂ, ഹാപ്പി ഓണം എന്നായിരുന്നു ഗോപി സുന്ദര്‍ ശ്യാം എന്നയാളോട് പറഞ്ഞത്. എന്തായാലും സംഭവം വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























