അലോപ്പതി, മൈദ തുടങ്ങി ലോകത്തിലുള്ള പല സാധനങ്ങൾക്കും അച്ഛൻ എതിരാണ്.. എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും.. അസുഖം വന്നതോടെയാണ് അദ്ദേഹം അതൊക്കെ നിർത്തിയത്.. തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ചിരുന്നു. പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിത അച്ഛനെ കുറിച്ച ധ്യാൻ പറഞ്ഞാെരു കാര്യമാണ് വൈറലാകുന്നത്.
ധ്യാന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..
‘അലോപ്പതി, മൈദ തുടങ്ങി ലോകത്തിലുള്ള പല സാധനങ്ങൾക്കും അച്ഛൻ എതിരാണ്. എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും. അസുഖം വന്നതോടെയാണ് അദ്ദേഹം അതൊക്കെ നിർത്തിയത്. അതുവരെ ആരു പറഞ്ഞാലും അദ്ദേഹം കേൾക്കില്ല. അലോപ്പതിയോട് എതിർപ്പുള്ള അദ്ദേഹത്തെ താൻ വളരെ നിർബന്ധിച്ചാണ് മരുന്നു കഴിപ്പിച്ചത്.’എന്നാണ് ധ്യാൻ പറയുന്നത്.
https://www.facebook.com/Malayalivartha


























