Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്... എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു... അത്രയേ ഉള്ളു.. തുറന്ന് പറഞ്ഞ് മഞ്ജു

09 SEPTEMBER 2022 03:44 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് മഞ്ജു വാര്യര്‍. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് നടി ശക്തമായ തിരിച്ച് വരവ് നടത്തിയത്. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നടി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മഞ്ജു വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനയ ജീവിതത്തിലുണ്ടായ അബദ്ധങ്ങളെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. തന്റെ കൈയ്യിൽ നിന്നും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു. താരത്തിൻ്റെ വാക്കുകൾ വിശദമായി വായിക്കാം. പിഴവുകൾ ആരുടെ ഭാഗത്ത് നിന്ന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നൊരു ബോധ്യമുണ്ട്. ആറാം തമ്പുരാനിൽ ചിത്ര ചേച്ചിയെ തല്ലുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണ റിഹേഴ്‌സൽ ഒക്കെ ചെയ്തിരുന്നു. അടിക്കാൻ കൈ വീശുമ്പോൾ ഉള്ള ദൂരമൊക്കെ. ഷൂട്ടിംഗിന്റെ സമയത്ത് ഞാൻ മുന്നോട്ട് വന്ന് കൈ വീശിയപ്പോൾ ചേച്ചിയുടെ കരണത്ത് കൊണ്ടു. അങ്ങനെയുള്ള അബദ്ധങ്ങൾ എന്റെ കൈയ്യിൽ നിന്നും സംഭവിച്ചിട്ടുണ്ട്.

ചേച്ചിക്ക് ആ അടി ശരിക്കും കൊണ്ടു, മഞ്ജു പറഞ്ഞു. എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു', മഞ്ജു പറഞ്ഞു. അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. പിന്നീട് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. രണ്ടാം വരവിൽ ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends