Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് രാത്രി ലാൽ സാറിന്റെ വീട്ടിൽ ഒരു ആഘോഷം വച്ചു... എല്ലാവരും ഇരിക്കുമ്പോൾ ലാൽ സാർ സമയെ പതിയെ വിളിച്ചു, മോളെ.. അത് കേട്ടപ്പോൾ എനിക്ക് തോന്നി ഇങ്ങേർ ഇത് കുളമാക്കുമെന്ന്... എന്നിട്ട് പറഞ്ഞു, മോളെ ഇത് അങ്ങനെയൊന്നുമില്ല, ഒരു നടന്റെ.. പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ സമ എല്ലാവരെയും ഞെട്ടിച്ചു; ഹണി ബീയിലെ ചുംബനരംഗം കണ്ടശേഷം സമ പറഞ്ഞത്; തുറന്ന് പറഞ്ഞ് ആസിഫ് അലി

09 SEPTEMBER 2022 04:04 PM IST
മലയാളി വാര്‍ത്ത

ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഹണി ബി. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിൽ ഭാവന, ശ്രീനാഥ് ബാസി, ബാലു വർഗീസ് തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആസിഫിന്റെ വിവാഹത്തിന് തൊട്ട് പിന്നാലെയാണ് ചിത്രം റിലീസിന് എത്തിയത്. യുവാക്കൾക്കിടയിൽ ട്രെൻഡ് ആയി മാറിയ ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ ആസിഫ് അലിയും ഭാവനയും തമ്മിലൊരു ചുംബനരംഗവും ഉണ്ടായിരുന്നു. അന്ന് വലിയ രീതിയിൽ ചർച്ചയായ ആ രംഗം ഭാര്യ സമയ്‌ക്കൊപ്പം തിയേറ്ററിൽ കണ്ടതിനെ കുറിച്ചും അതിനു ശേഷമുണ്ടായ രസകരമായ അനുഭവത്തെ കുറിച്ചും പറയുകയാണ് ആസിഫ് ഇപ്പോൾ. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന്റെ ഓണം സ്പെഷ്യൽ അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. ആ രംഗം സമ കാണുന്നതിൽ തനിക്ക് ടെൻഷൻ ഇല്ലായിരുന്നുവെന്നും ടെൻഷൻ മുഴുവൻ നടൻ ലാലിലും ഭാര്യക്കും ആയിരുന്നെന്നും പറയുകയാണ് ആസിഫ്. ആ രംഗത്തെ കുറിച്ച് സമയോട് നേരത്തെ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

ഞാൻ നേരത്തെ പറഞ്ഞില്ല. സിനിമ കാണുമ്പോഴാണ് സമ ആ രംഗം കാണുന്നത് തന്നെ. ഞങ്ങൾ ലാൽ സാർ ഭാര്യ, ജീൻ, ബാലുന്റെ കുടുംബം അങ്ങനെ എല്ലാവരും ആയിട്ടാണ് സിനിമയ്ക്ക് പോയത്. കവിതയിൽ ആണ് എല്ലാവരും കൂടി സിനിമ കാണാൻ ഇരിക്കുന്നത്. എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസത്തിൽ ഇറങ്ങുന്ന സിനിമ ആയിരുന്നു. ടെൻഷൻ മുഴുവൻ ലാൽ സാറിനും ഭാര്യ നാൻസി ചേച്ചിക്കും ആയിരുന്നു. എനിക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. അദ്ദേഹം ഇടയ്ക്ക് എന്നെയും സമയെയും ഇങ്ങനെ നോക്കുന്നുണ്ട്.' 'ക്‌ളൈമാക്‌സ് ആയി ഞങ്ങൾ ബോട്ടിലേക്ക് കേറുന്ന രംഗം എത്തിയപ്പോൾ ലാൽ സാർ പതിയെ പുറത്തേക്ക് പോയി. ചുംബനരംഗം കഴിഞ്ഞപ്പോൾ സമ എന്നെ ഇങ്ങനെ ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ അപ്പോൾ റിയാക്ഷൻ ഒന്നുമില്ലാതെ സ്ക്രീനിലേക്ക് നോക്കി ഇരുന്നു. അത് സബാനും എയ്‌ഞ്ചലുമാണ് എനിക്ക് അറിയില്ല എന്നായിരുന്നു ഭാവം. അങ്ങനെ തിയേറ്ററിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും എല്ലാവരും സിനിമ ആഘോഷമാക്കിയിരുന്നു.' 'അങ്ങനെ അന്ന് രാത്രി ലാൽ സാറിന്റെ വീട്ടിൽ ഒരു ആഘോഷം വച്ചു. ഞങ്ങൾ എല്ലാവരും ഉണ്ട്. ഭാവനയും അർച്ചന കവിയും ഉൾപ്പെടെ എല്ലാവരും എത്തിയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ലാൽ സാർ സമയെ പതിയെ വിളിച്ചു, മോളെ.. അത് കേട്ടപ്പോൾ എനിക്ക് തോന്നി ഇങ്ങേർ ഇത് കുളമാക്കുമെന്ന്. എന്നിട്ട് പറഞ്ഞു, മോളെ ഇത് അങ്ങനെയൊന്നുമില്ല, ഒരു നടന്റെ.. എന്നൊക്കെ പറഞ്ഞപ്പോൾ സമ പറഞ്ഞു. ഇല്ല അങ്കിളേ അതൊക്കെ എനിക്ക് മനസിലാകും എനിക്ക് കുഴപ്പമൊന്നുമില്ലെന്ന്' ആസിഫ് പറഞ്ഞു. സമ ഒരിക്കലും തന്നോട് അത്തരം രംഗങ്ങൾ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ലെന്നും ആസിഫ് പറഞ്ഞു. നല്ലൊരു കഥയൊക്കെ വരുന്ന സമയത്ത് സമയോട് സംസാരിക്കാറുണ്ട്, ചില സ്ക്രിപ്റ്റുകൾ ഒരുമിച്ച് വായിക്കാറുണ്ട്. അതുകൊണ്ട് സിനിമകൾ കണ്ടു കഴിഞ്ഞ് സമ അഭിപ്രായം പറയുന്നത് കുറവാണെന്നും ആസിഫ് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends