വിജയ പരാജയങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുകയെന്നതായിരുന്നു തുടക്കത്തില്‍ എന്റെ രീതി! പരാജയത്തെ കുറിച്ചുള്ള പേടി മാറി.. സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്.. വിജയിച്ചവനൊപ്പമേ ആളുണ്ടാകൂ.. എല്ലാ മേഖലയിലും ഉള്ളത് പോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ടെന്ന് നിവിന്‍ പോളി

നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയാണ് 'സാറ്റര്‍ഡേ നൈറ്റ്'. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം. തിയറ്ററില്‍ ആരവമാകുന്ന ഒരു ചിത്രമായിരിക്കും 'സാറ്റര്‍ഡേ നൈറ്റ്' എന്ന് സൂചന നല്‍കി ഇതാ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിവിന്‍ പോളി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...
തേടി വരുന്ന സിനിമകളില്‍ മാത്രം അഭിനയിക്കുക. വിജയ പരാജയങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുകയെന്നതായിരുന്നു തുടക്കത്തില്‍ എന്റെ രീതി. എന്നാല്‍, ഇപ്പോള്‍ വിജയ പരാജയങ്ങളെ ബന്ധപ്പെടുത്തി മാത്രമല്ല സിനിമ തിരഞ്ഞെടുക്കാറുള്ളത്. പ്രേക്ഷകരെ രസിപ്പിക്കുന്നതും വ്യത്യസ്തവുമായ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതോടെ പരാജയത്തെ കുറിച്ചുള്ള പേടി മാറി. സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാകൂ. എല്ലാ മേഖലയിലും ഉള്ളത് പോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്. സമൂഹം നല്‍കുന്ന ആ സമ്മര്‍ദ്ദം വലുതാണ്. ആ സമ്മര്‍ദ്ദം കളയുകയാണ് വേണ്ടത്. അത് മറക്കണമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























