ദുൽഖറും മൃണാൾ താക്കൂറും തകർത്ത് അഭിനയിച്ച സീതാരാമം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു; ആമസോൺ പ്രൈമിൽ എത്തിയ ചിത്രം കാണേണ്ടത് ഇങ്ങനെ..

ദുൽഖറിന്റെ രണ്ടാമത്തെ തെലുഗുചിത്രമാണ് സീതാരാമം. ഹനുരാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിനൊപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്. 1964ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയകഥയാണിത്.
ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ലോകത്താകമാനം 82 കോടിയിൽ അധികമാണ് ചിത്രം നേടിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്തത്. പെൻ സ്റ്റുഡിയോസ് ആണ് ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ' ആമസോൺ പ്രൈമിൽ ആണ് ചിത്രം എത്തിയത്. കുറഞ്ഞത് പ്രതിമാസ പ്രൈം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം കാണാൻ സാധിക്കും. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.
https://www.facebook.com/Malayalivartha


























