വഴക്ക് കൂടല്‍ മാത്രമല്ല, മൂവരും തമ്മിലുള്ള സ്‌നേഹ പ്രകടനങ്ങളും ഉണ്ട്... അമൃതയ്‌ക്കൊപ്പം ഏത് കാര്യത്തിനും കട്ട സപ്പോര്‍ട്ട് ആയി ഗോപി സുന്ദര്‍ ഉണ്ടാവും എന്ന ഉറപ്പും ഇതിലൂടെ കിട്ടി... നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാണ് ഞാനെന്ന് അഭി; മധുരം പങ്കിട്ടു കുടിയ്ക്കുന്ന അമൃതയെയും ഗോപിയെയും ഏറ്റെടുത്ത് ആരാധകർ

പ്രണയം വെളിപ്പെടുത്തി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പങ്കുവച്ച ചിത്രം സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ ഓണം ആഘോഷമാക്കുകയാണ് അമൃതയും കുടുംബവും. ഓണം ആഘോഷിയ്ക്കുന്ന വീഡിയോ അമൃതയുടെയും സഹോദരി അഭിമരാമിയുടെയും അമൃതംഗമയ എന്ന ചാനലിലൂടെ പുറത്ത് വിട്ടിരിയ്ക്കുകയാണ്. തല്ലും വഴക്കും സ്‌നേഹവും നിറഞ്ഞ വീഡിയോ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അമൃത സുരേഷും ഗോപി സുന്ദറും താമസിക്കുന്ന ഫ്‌ളാറ്റില്‍ വച്ചാണ് ഓണം സ്‌പെഷ്യല്‍ വ്‌ളോഗ് എടുത്തത്. പൂക്കളം തീര്‍ക്കുന്നതിന് ഇടയിലാണ് അമിയും അമൃതയും തമ്മില്‍ വഴക്ക് തുടങ്ങിയത്.
അവസാനത്തെ ലെയറില്‍ മഞ്ഞപൂവ് കൂടെ വയ്ക്കണം എന്ന് അമൃത പറഞ്ഞപ്പോഴാണ്, 'ചേച്ചി ചേച്ചിയ്ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുകയാണെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവിടെ ഇരിയ്ക്കുന്നത്' എന്ന് അഭി ചോദിയ്ക്കുന്നത്. ചേച്ചി വെയ്‌സ്‌റ്റേജിന്റെ ആളാണെന്നാണ് അഭിയുടെ പക്ഷം. അവസാനം ഗോപി സുന്ദര്‍ എത്തി. അപ്പോഴേക്കും അവസാന ലെയറില്‍ പകുതിയോളം മഞ്ഞപൂക്കള്‍ അമൃത ഇട്ട് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നെ അത് പൂര്‍ത്തിയാക്കൂ, മഞ്ഞ ഭംഗിയാണ് എന്ന അഭിപ്രായത്തില്‍ ഗോപി സുന്ദറും എത്തി. അഭിരാമിയും അതിനോട് യോജിച്ചു. വല്യേട്ടന് ഒപ്പമുള്ള ആദ്യത്തെ ഓണം ആഘോഷിയ്ക്കുന്ന സന്തോഷം അഭിയും പങ്കുവച്ചു.
https://www.facebook.com/Malayalivartha


























