Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ യാതൊരു തടസവുമില്ല! സുപ്രീം കോടതി നടത്തിയ ഉത്തരവോടെ കോടതി മാറ്റം സംബന്ധിച്ച അനിശ്ചിതത്വത്തിൽ വ്യക്തത വന്നെന്ന് അഡ്വ ടിബി മിനി

10 SEPTEMBER 2022 12:12 PM IST
മലയാളി വാര്‍ത്ത

സിബിഐ 3 സ്പെഷ്യൽ കോടതിയുടെ ജഡ്ജി ആയിരിക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി സുപ്രീം കോടതിയിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സമയം തേടിയത്. അക്കാര്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ യാതൊരു തടസവുമില്ല. എന്നാലപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിൽ സുപ്രീം കോടതി നടത്തിയ ഉത്തരവോടെ കോടതി മാറ്റം സംബന്ധിച്ച അനിശ്ചിതത്വത്തിൽ വ്യക്തത വന്നെന്ന് പറയുകയാണ് അഡ്വ ടിബി മിനി.

അഡ്വ ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

സിബിഐ 3 സ്പെഷ്യൽ കോടതിക്ക് കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ആ ഹർജിയിലാണ് ജനവരി 31 വരെ സമയം അനുവദിച്ചത്. ഇതോട് കൂടി അതിജീവിതയുടെ ആവശ്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ എട്ടാം പ്രതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്'. 'പ്രതിയെ സംബന്ധിച്ച് സാധാരണ നിലയിൽ ഇത്രയും പെട്ടെന്ന് കോടതിയെ സമീപിക്കാറില്ല. വാദികളാണ് സാധാരണ ഗതിയിൽ ഇത്തരത്തിൽ പോകാറുള്ളത്. ഇത് ചെറിയ കേസല്ല എന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ദിലീപിന്റെ ഹർജി മറ്റൊരു ദിവസത്തേക്ക് സുപ്രീം കോടതി മാറ്റിയതിന് പിന്നിൽ കേസ് ഗൗരവമാണെന്ന കോടതി നിരീക്ഷണത്തോടെയാണ്'. അതിജീവിതയും സ്പെഷ്യൽ പ്രോസിക്യൂട്ടറും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പുതിയ സുപ്രീം കോടതി ഉത്തരവോടെ ഇപ്പോൾ ഹർജിയിൽ കോടതിക്ക് തീരുമാനം എടുക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. വിചാരണ കോടതി കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഇനി യാതൊരു കൺഫ്യൂഷനുമില്ല'. 'സുപ്രീം കോടതി ജഡ്ജി വ്യക്തമാക്കിയത് ഇതു വളരെ ഗൗരവമുള്ള കേസാണെന്നാണ്. എന്നാൽ പ്രതികളൊക്കെ ഈ കേസ് വളരെ ലൈറ്റായിട്ടാണ് കാണുന്നത്. അവർ സംസാരിക്കുന്നത് തങ്ങൾ വാദികളാണെന്ന നിലയിലാണ്. പ്രതികളാണെന്ന ബോധം ഉണ്ടെങ്കിൽ സമയം ആവശ്യപ്പെട്ട് കൊണ്ടൊന്നും കോടതിയിൽ പോകില്ല. ആറ് മാസത്തിനുള്ളിൽ കേസ് തീർക്കണമെന്ന് പറഞ്ഞാൽ പ്രതികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നല്ലേ. പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ള കേസ് അല്ലേ? അപ്പോൾ കേസ് തീർക്കണമെന്ന് പറഞ്ഞ് പ്രതി മേൽക്കോടതിയെ സമീപിക്കുന്നതിന് പിന്നിൽ മനസിലാക്കേണ്ടത് ഈ കേസിൽ നിന്നും രക്ഷപ്പെടുമെന്ന ധാരണ ഈ പ്രതി വെച്ച് പുലർത്തുന്നുവെന്നതാണ്. എട്ടാം പ്രതി പ്രത്യേകിച്ച്'. ഈ കേസിൽ പ്രതിയാണ് വാദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്. പ്രതി കൊടുക്കുന്ന പെറ്റീഷനാണ് വാദിക്ക് എല്ലാ കാലത്തും അനുകൂലമായി മാറിയിട്ടുള്ളത്. ആദ്യം പ്രതി കൊടുത്ത പരാതിയാണ് അദ്ദേഹത്തെ പ്രതിയാക്കിയത്. മെമ്മറി കാർഡ് കാണുന്നതിന് പ്രതി സുപ്രീം കോടതിയിൽ കൊടുത്ത പെറ്റീഷനിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം അറിയാൻ നമ്മുക്ക് കഴിഞ്ഞത്. അത് അറിഞ്ഞില്ലായിരുന്നുവെങ്കിൽ കേസ് കഴിഞ്ഞ മാസം തന്നെ തീർന്ന് പോയെനെ'. ' ഇപ്പോൾ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ വിഷയം സംബന്ധിച്ച് ക്ലാരിറ്റി വേണ്ടതിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ച നടപടിയാണ് വ്യക്തത വരുത്തി തന്നിരിക്കുന്നത്. അതാണ് പറയുന്നത് ഈ കേസിലെ സത്യം കൊണ്ടാണ് ദിലീപ് ചെയ്യുന്നതെല്ലാം കേസിനെ സഹായിക്കുന്നത്'. 'നിരപരാധിയാണെങ്കിൽ എത്ര തെളിവുകൾ വ്യാജമായി ഉണ്ടാക്കാൻ കഴിയും? താൻ നിരപരാധിയല്ലെന്നുള്ള ബോധത്തിൽ നിന്ന് കൊണ്ട് പ്രതി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോഴാണ് വാദിക്കും പ്രോസിക്യൂഷനും ഗുണം ചെയ്യുന്നത്. ഈ കേസിൽ നീതി വേണമെന്നതാണ് നമ്മുടെ ആവശ്യം. രക്ഷപ്പെടുമെന്ന ബോധ്യത്തിലാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന കാര്യം വ്യക്തമാണെന്നും പറയുകയാണ് ടിബി മിനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends