Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്.. മഞ്ജുവിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകരും സിനിമാ പ്രവർത്തകരും; പിറന്നാൾ ദിനത്തിൽ വമ്പൻ സർപ്രൈസ് പുറത്ത് വിട്ട് മഞ്ജു

10 SEPTEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് മഞ്ജുവിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തിരക്കിലാണ് ആരാധകരും സിനിമാ പ്രവർത്തകരും. പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. 1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യര്‍ - ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു. 1999 ൽ ഇറങ്ങിയ പത്രമാണ് നടൻ ദിലീപുമായുള്ള വിവാഹത്തിന് മുൻപേ മഞ്ജു അഭിനയിച്ച അവസാന സിനിമ. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. പൊതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ഒരേസമയം ഉദാഹരണം സുജാതയില്‍ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും, ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെണ്‍കുട്ടിയാവുകയും ചെയ്ത മഞ്ജു തകര്‍ത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്.

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995 ല്‍ സാക്ഷ്യത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളായിരുന്നു. സല്ലാപത്തിലെ രാധയും, ആറാം തമ്പുരാനിലെ ഉണ്ണിമായയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും മലയാളികൾക്ക് നൽകിയത് ആ കാലഘട്ടത്തിലെ പുതിയൊരു നായിക സങ്കല്‍പ്പമാണ്. ആദ്യവരവിൽ സ്ത്രീ കേന്ദ്രികൃതമായ സിനിമകള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയായതും അതുകൊണ്ടാണ്. ഹൗ ഓള്‍ഡ് ആര്‍യുവിലൂടെ തിരിച്ചുവരവ് നടത്തിയപ്പോൾ, മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രം വീട്ടമ്മമാര്‍ക്കും സ്വപ്നങ്ങളുണ്ടെന്ന് മലയാളികളെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അഭിനയിച്ച എന്നും എപ്പോഴും, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

ലൂസിഫർ, പ്രതി പൂവൻ കോഴി ,അസുരൻ, ചതുർമുഖം,മരക്കാർ, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെ മഞ്ജുവിന്റെ രണ്ടാം വരവിനെ ആഘോഷമാക്കുകയായിരുന്നു. പൊതുവില്‍ പുരുഷാധിപത്യത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന സിനിമ മേഖലയില്‍ ഒരു സ്ത്രീ ഇത്രയും ശക്തയായി നില നില്‍ക്കുക എന്നു പറയുന്നത് തന്നെ വളരെ ശ്രമകരമാണ്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം ആയിഷ ആരാധകര് കാത്തിരിക്കുന്ന ഒന്നാണ്. ഇന്തോ- അറബിക് ചിത്രമായിട്ടാണ് ആയിഷ തിയറ്ററുകളില്‍ എത്തുക. ഒക്ടോബറിലാണ് ആയിഷ പ്രദര്‍ശനത്തിന് എത്തുക എന്നാണ് മഞ്‍ജു വാര്യര്‍ അറിയിച്ചിരിക്കുന്നത്. ആയിഷ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ മഞ്‍ജു വാര്യരുടെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ അഹി അജയൻ ആണ് ചിത്രത്തിനായി പാടുന്നത്. മഞ്‍ജുവാര്യര്‍ നായികയാകുന്ന ചിത്രം ഏഴ് ഭാഷകളിലാണ് ഒരുങ്ങുക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 'ക്ലാസ്മേറ്റ്സി'ലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends