Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിയ്ക്കുന്നത്. ഇത് ക്രിസ്ത്യാനികളുടെയും മുസ്ലീമിന്റെയും ഓണാഘോഷമല്ല! ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീയുടെ ഓഡിയോ ക്ലിപ്പ് ബിനീഷ് ബാസ്റ്റിന്‍ പുറത്ത് വിട്ടു.. ഞാനും ചേട്ടനും ഓണ ദിവസം മദ്യപിച്ച് ഓവറായിരുന്നു, അതിനാല്‍ എഴുതിയത് എന്താണെന്ന് അറിയില്ല, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'... സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം

10 SEPTEMBER 2022 01:55 PM IST
മലയാളി വാര്‍ത്ത

വളരെ ചുരുക്കം സിനിമയുടെയും മിനിസ്ക്രീനിലൂടെയുമൊക്കെ ആരാധകരുടെ പിന്തുണ നേടിയ താരമാണ്  ബിനീഷ് ബാസ്റ്റിൻ. ഇപ്പോഴിതാ ആരാധകര്‍ക്ക് ആയി ഓണാശംസകള്‍ നേര്‍ന്ന് ഫോട്ടോ പങ്കുവച്ചതിന് താഴെ വര്‍ഗീയ കമന്റ് ഇട്ട ആള്‍ക്ക് ഇടിവെട്ട് മറുപടി നല്‍കിയാണ് ഇപ്പോള്‍ ബിനീഷ് ബാസ്റ്റിന്‍. പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ഓണാശംസകള്‍ എന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് ബിനീഷ് പങ്കുവച്ചത്. അതിന് താഴെയാണ് ഒരു സ്ത്രീ വര്‍ഗീയ കമന്റ് പോസ്റ്റ് ചെയ്തത്. 'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിയ്ക്കുന്നത്. ഇത് ക്രിസ്ത്യാനികളുടെയും മുസ്ലീമിന്റെയും ഓണാഘോഷമല്ല. ഇന്നലെ മുസ്ലിം പെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടിയില്‍ ഡാന്‍സും പാട്ടും എല്ലാം കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍' എന്നാണ് ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയുടെ പോസ്റ്റ്. എന്നാൽ സ്ത്രീയുടെ കമന്റിന് താഴെ നിരവധി ആളുകള്‍ മറുപടിയുമായി എത്തി. ഓണം എന്താണെന്ന് അറിയില്ല എങ്കില്‍ വീട്ടില്‍ പ്രായമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് ചോദിയ്ക്കൂ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് മറുപടി. സ്ത്രീയുടെ കമന്റ് സ്‌ക്രീന്‍പ്രിന്റ് എടുത്ത് തന്റെ പേജില്‍ പങ്കുവച്ചുകൊണ്ടാണ് ബിനീഷ് ബാസ്റ്റിന്‍ മറുപടി നല്‍കിയത്. 'ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഞങ്ങള്‍ ആഘോഷിക്കും, ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ചങ്കുകളാണ്. ഇവിടെ വര്‍ഗ്ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല. വര്‍ഗ്ഗീയത തുലയട്ടെ' എന്നാണ് ബിനീഷിന്റെ മറുപടി. ബിനീഷ് മറുപടി നല്‍കിയതോടെ സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകമായി. അവസാനം അത് തന്റെ അക്കൗണ്ട് അല്ല എന്ന് പറഞ്ഞ് അവര്‍ ബിനീഷിനെ വിളിച്ചു. ആ ഓഡിയോക്ലിപ്പും ബിനീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. അത് എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലാണ്, ഞാനല്ല ആ കമന്റ് എഴുതിയത് എന്നൊക്കെയാണ് സ്ത്രീ തുടക്കത്തില്‍ പറയുന്നത്. എന്നാല്‍ അത് ഫേക്ക് അക്കൗണ്ട് ആണെന്ന് തോന്നുന്നില്ല, അങ്ങനെയാണെങ്കില്‍ തന്നെ നിങ്ങളുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആളെ വിളിക്ക് എന്നായി ബിനീഷ്. അവസാനം സ്ത്രീ കേസ് കൊടുക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതും ഓഡിയോക്ലിപ്പില്‍ കേള്‍ക്കാം. എന്നാല്‍ നിങ്ങള്‍ കൊടുക്കൂ എന്നാണ് ബിനീഷിന്റെ മറുപടി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends