Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്... മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം... 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക! ജീവിതത്തിലെ തീരുമാനങ്ങളെ കുറിച്ച് മഞ്ജു വാര്യർ

10 SEPTEMBER 2022 02:38 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് മഞ്ജു വാര്യര്‍. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് നടി ശക്തമായ തിരിച്ച് വരവ് നടത്തിയത്. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍.

ഒരു പരിപാടിയിൽ പങ്കെടുക്കവെ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് അച്ഛനെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ മഞ്ജു പറഞ്ഞിരുന്നത്. ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്നും നടി കൂട്ടിച്ചേര്‍ത്തു. 'ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ്' മഞ്ജു വാര്യര്‍ പറയുന്നത്. എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല. ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വെക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ലെന്നും നടി വ്യക്തമാക്കുന്നു. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. 'അമിതാഭ് ബച്ചനൊപ്പം പരസ്യത്തില്‍ അഭിനയിച്ചിരുന്നു. അങ്ങനെയുള്ള വ്യക്തികളെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന് മനസിലാവുക. അവരുടെ ഷോ ഓഫ് കണ്ടിട്ടല്ല ഇങ്ങനെ പറഞ്ഞതെന്ന്' മഞ്ജു കൂട്ടിച്ചേര്‍ത്തു. ഇത്രയൊക്കെ നേടിയിട്ടും അവരുടെ പെരുമാറ്റം കണ്ട് പഠിക്കേണ്ട കാര്യമാണ്. എന്നെ ആദ്യം കണ്ടപ്പോള്‍ 'അയാം അമിതാഭ് ബച്ചന്‍' എന്ന് പറഞ്ഞ് അദ്ദേഹം തൊഴുതു. ചിത്രീകരണത്തിന് മുന്‍പ് തന്നെ പുള്ളി എത്തും. നമ്മള്‍ അപ്പോഴാണ് ചെല്ലുന്നതെങ്കില്‍ എഴുന്നേറ്റ് നമസ്‌കാരം പറയും, നമ്മള്‍ ഇരുന്നാല്‍ മാത്രമേ അദ്ദേഹം ഇരിക്കാറുള്ളൂ. അതാണ് അഭിതാഭ് ബച്ചന്റെ സ്വഭാവമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends