ജയ ജയ ജയ ജയ ഹേ കല്യാണ ചെക്കനും പെണ്ണുമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'ജയ ജയ ജയ ജയ ഹേ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ്. നാഷിദ് മുഹമ്മദ് ഫാമിയും സംവിധായകന്‍ വിപിന്‍ ദാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരവധി സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തിരുന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. വധു വരന്മാരുടെ വേഷത്തില്‍ ദര്‍ശനയും ബേസിലും എത്തുന്ന ഫസ്റ്റ് ലുക്ക് വളരെ കുറച്ചു സമയം കൊണ്ട് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനോടകം സംവിധായകന്‍ എന്ന നിലയില്‍ നിന്ന് മാറി നടന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ മലയാള സിനിമക്ക് ബേസില്‍ നല്‍കിയിട്ടുണ്ട്. കാമ്ബുള്ള വേഷങ്ങളിലൂടെ ദര്‍ശന രാജേന്ദ്രനും പ്രേക്ഷകരുടെ പ്രീതി നേടിയിട്ടുണ്ട്. ഇരുവരും ജോഡികളായി എത്തുന്ന ചിത്രത്തിനെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദീപാവലി റീലീസായി 'ഒക്ടോബര്‍ 21' ചിത്രം തീയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha


























