ഋത്വിക് റോഷനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകൻ ഒരിക്കലും മറക്കില്ല

നോക്കിയും കണ്ടും സെൽഫി എടുത്തില്ലെങ്കിൽ പണി പാളും. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ചൂടായി നടന്‍ ഋത്വിക് റോഷന്‍. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷങ്ങളിലെത്തിയ 'ബ്രഹ്മാസ്ത്ര' സിനിമ കണ്ട് മുംബൈയിലെ തിയറ്ററില്‍ നിന്ന് മടങ്ങുകയായിരുന്നു താരം.
ഇതിനിടെയാണ് ആരാധകന്‍ ബലം പ്രയോഗിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഋത്വിക് റോഷന്‍ ആരാധകനോട് ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. മക്കളായ ഹൃഹാന്‍ റോഷന്‍, ഹൃദ്ദാന്‍ റോഷന്‍ എന്നിവര്‍ക്കൊപ്പമാണ് താരം കാറിന് സമീപത്തേക്ക് എത്തിയത്.
ഈ സമയം ഒരാള്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ മറികടന്നെത്തി ഹൃത്വിക്കിനൊപ്പം ബലം പ്രയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആരാധകന്റെ പ്രവൃത്തിയില്‍ അസ്വസ്ഥനായ താരം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വിക്രം വേദയാണ് ഋത്വിക് റോഷന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സെയ്ഫ് അലി ഖാനൊപ്പമാണ് ഋത്വിക് സിനിമയില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha


























