ഇനി സണ്ണി ലിയോൺ തമിഴ് സംസാരിക്കും... സണ്ണി ലിയോൺ നായികയായി ഹൊറര്‍ കോമഡി ചിത്രം

സണ്ണി ലിയോൺ തമിഴ് സിനിമയിൽ എത്തുന്നു. സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് ചിത്രം ഒ മൈ ഗോസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ യുവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒ മൈ ഗോസ്റ്റ്' ഹൊറര്‍ കോമഡി ചിത്രമായാകും എത്തുക.
വി.എ.യു മീഡിയ എന്റര്‍ടെയ്ന്‍മെന്റും ഹോഴ്‌സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജാവേദ് റിയാസ് ആണ്.
സൗണ്ട് ഡിസൈനര്‍- എ. സതീഷ് കുമാര്‍. അരുള്‍ സിദ്ദാര്‍ഥ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. എസ്.ജെ. റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. സംഘടനം- ഗില്ലി ശേഖര്‍. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
https://www.facebook.com/Malayalivartha


























