Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തിൽ എത്തി തലയിൽ കൈവെച്ച് അനു​ഗ്രഹിച്ചാണ് റോബിൻ‌ ആരതിയെ യാത്രയാക്കിയത്.. 'മിസ് യൂ.... മൂവി ഷൂട്ടിങൊക്കെ കഴിഞ്ഞ് വേ​ഗം വാ.... ആശംസകൾ... സേഫ് ജേർണി കുഞ്ഞെ.. വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

11 SEPTEMBER 2022 08:25 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസിന് ശേഷം ഉണ്ടായ റോബിന്‍ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മത്സരം കഴിഞ്ഞ് മാസങ്ങളായിട്ടും റോബിന്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. ടൈറ്റില്‍ വിന്നറായ ദില്‍ഷ ഉള്‍പ്പെടെ ഉള്ളവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞു. നേരത്തെ റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദില്‍ഷയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലുംറോബിന്‍ ആരതിയെ വിവാഹം കഴിക്കുന്ന കാര്യം പ്രഖ്യാപിച്ചതോടെ അത്തരം കഥകളും അവസാനിച്ചു. ഇപ്പോള്‍ റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരതിക്കൊപ്പം ഉള്ള വീഡിയോകള്‍ റോബിന്‍ പങ്കുവെയ്ക്കാറുമുണ്ട്. മാത്രമല്ല ഭാവി വധു ആരതിക്കൊപ്പം ആഘോഷമായാണ് റോബിൻ ഓണം കൊണ്ടാടിയത്. പൊന്നോണം സ്പെഷ്യൽ കപ്പിൾ‌ ഫോട്ടോയും റോബിൻ ആരാധകർക്കായി പങ്കു‌വെച്ചിരുന്നു. റോബിനും സിനിമകളിൽ നിന്നും അവസരങ്ങൾ വന്നിട്ടുണ്ട്. നാലോളം സിനിമകൾ താൻ കമ്മിറ്റ് ചെയ്തുവെന്നും വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നും റോബിൻ‌ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിത ഓണാഘോഷങ്ങൾക്ക് ശേഷം ആരതി പൊടി വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. ഷൂട്ടിങിനായി പോകുന്ന ആരതിയെ യാത്രയാക്കുന്ന റോബിന്റെ വീ‍ഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിമാനത്താവളത്തിൽ എത്തി തലയിൽ കൈവെച്ച് അനു​ഗ്രഹിച്ചാണ് റോബിൻ‌ ആരതിയെ യാത്രയാക്കിയത്. 'മിസ് യൂ.... മൂവി ഷൂട്ടിങൊക്കെ കഴിഞ്ഞ് വേ​ഗം വാ.... ആശംസകൾ... സേഫ് ജേർണി കുഞ്ഞെ....' എന്നാണ് ആരതിയുടെ വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. തമ്മിലുള്ള ദൂരം സ്നേഹത്തിന്റെ ആഴം വർധിപ്പിക്കും. തുടങ്ങി നിരവധി മനോഹര കമന്റുകളാണ് ഇരുവരുടേയും വീഡിയോയ്ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസവും ആരതിയെ ചേർത്ത് നിർത്തികൊണ്ട് റോബിൻ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'ഫ്രം ദിസ്' ടു 'ടു ദിസ്' എന്ന് രണ്ട് ചിത്രങ്ങളിൽ കുറിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിന് വന്നപ്പോൾ എടുത്ത ചിത്രവും ഏറ്റവും ഒടുവിൽ ഓണനാളിൽ എടത്ത ചിത്രവും കൂടി ചേർത്താണ് റോബിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്നാണ് റോബിൻ ക്യാപ്ഷനായി നൽകിയത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിട്ടുള്ളത്. ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെ. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓർത്ത് നോക്കിയാൽ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഒരാളുടെ കമൻ്റ്. ദൈവം നമ്മുടെ ജീവിതത്തിൽ നല്ലത് നമുക്ക് തരികയുള്ളൂ... അതൊരു സത്യമാണ്....! റോബിൻ നിൻ്റെ ഭാ​ഗ്യം തന്നെയാണ് ആരതി . നിന്നെ മനസ്സിലാക്കാനും നിന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും കിട്ടിയ മുത്താണ് അവൾ. പിന്നെ ആരതിയുടെയും ഭാ​ഗ്യമാണ് എന്നാണ് മറ്റൊരു കമൻ്റ്. എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം അതാണ് ആരതിയെന്നാണ് കഴിഞ്ഞ ദിവസം ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റോബിൻ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends