രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല.. ഒരു ഘട്ടത്തിൽ അതു മാറിപ്പോയി.. അതു സംഭവിച്ച പോലെയായിരുന്നു അന്ന്.. എല്ലാവരും അതു കൊട്ടിഘോഷിച്ചു നടന്നു.. പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യമായി തുറന്ന് പറഞ്ഞ് മോഹൻലാൽ

രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പായതോടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘രണ്ടാമൂഴം’. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ‘രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ അതു മാറിപ്പോയി. അതു സംഭവിച്ച പോലെയായിരുന്നു അന്ന്. എല്ലാവരും അതു കൊട്ടിഘോഷിച്ചു നടന്നു. അന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പിന്നെ എല്ലാം തകിടം മറിഞ്ഞു പോയില്ലേ… കോവിഡ് വന്നു… കാര്യങ്ങൾ മാറി. ഇപ്പോൾ ഞാൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























