Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തോടെ എടുത്തത് നിർണായക തീരുമാനം! പക്ഷെ ദാമ്പത്യജീവിതം പാളിയതോടെ സംഭവിച്ചത്... മലയാള സിനിമയെ ഞെട്ടിച്ച ആ നടിമാർ... അമ്പരന്ന് ആരാധകർ

11 SEPTEMBER 2022 10:36 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിൽക്കുന്ന താരങ്ങൾ പിന്നീട് സിനിമ മേഖലയിൽ നിന്നു തന്നെ അപ്രതീക്ഷിതമാകാറുണ്ട്. ചിലരാകട്ടെ വിവാഹത്തോടെ ഭർത്താവും കുടുംബവും മതി എന്ന തീരുമാനവുമായി സിനിമജീവിതം ഉപേക്ഷിക്കാറുമുണ്ട്. എന്നാൽ മികച്ച സമയത്ത് നിൽക്കവെ വിവാഹം കഴിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത ചില മലയാളി നടിമാർ ഉണ്ട്. അങ്ങനെ നോക്കിയാൽ ആദ്യം തന്നെ മനസ്സിൽ ഓടിയെത്തുന്ന മുഖമായിരിക്കും മഞ്ജുവാര്യർ. മലയാളികൾക്ക് വളരെ നിരാശയുണ്ടാക്കിയ സംഭവമായിരുന്നു മഞ്ജു വാര്യർ അഭിനയം നിർത്തിയത്. തുടരെ വിജയങ്ങളുമായി കരിയറിൽ കുതിച്ചുയർന്ന മഞ്ജുവിന്റെ അഭിനയ മികവ് കണ്ട് സിനിമാ ലോകം ഒന്നടങ്കം ആവേശഭരിതരായിരുന്നു. എന്നാൽ 1998 ൽ നടൻ ദിലീപുമായി പ്രണയ വിവാഹിതയായ നടി അഭിനയ രം​ഗം വിട്ടു. മലയാള സിനിമയ്ക്ക് കനത്ത നഷ്ടമായിരുന്നു മഞ്ജുവിന്റെ തീരുമാനം. എന്നാൽ 2015 ഓടെ മഞ്ജുവും ദിലീപും വേർപിരിഞ്ഞു. നടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

അതുപോലെ തന്നെ സിനിമകളേക്കാൾ സംഭവ ബഹുലമാണ് കാവ്യ മാധവന്റെ ജീവിതമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിന്റെ മുഖശ്രീയായ നിറഞ്ഞു നിൽക്കവെ ആണ് കാവ്യ 2009 ൽ വിവാഹം കഴിക്കുന്നതും സിനിമാ മേഖല വിടുകയാണെന്ന് പറയുന്നതും. സിനിമകളിൽ നിന്നെല്ലാം മാറി പൂർണമായും കുടുംബ ജീവിതത്തിലേക്ക് കടക്കണം എന്നായിരുന്നു കാവ്യ പറഞ്ഞത്. എന്നാൽ 2011 ഓടെ കാവ്യയും ഭർത്താവ് നിശാലും വിവാഹ മോചിതരായി. പിന്നീട് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കാവ്യ തിരിച്ചെത്തുകയും ചെയ്തു. 2016 ൽ നടൻ ദിലീപിനെ കാവ്യ വിവാഹം കഴിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ പിന്നീട് അഭിനയിച്ചിട്ടില്ല.

മലയാളത്തിലും തമിഴിലും നിരന്തരം സിനിമകളിൽ അഭിനയിച്ച് വരവെയാണ് നടി ഉർവശി മനോജ് കെ ജയനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 2000 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ 2008 ഓടെ രണ്ട് പേരും വിവാഹ മോചിതരായി. തേജ ലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ഉർവശി കരിയറിന്റെ തിരക്കുകളിലേക്ക് വീണ്ടുമെത്തി. 90 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കവെ ആണ് ലിസി സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. നടി വിവാഹ ശേഷം ക്രിസ്ത്യൻ മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തിരുന്നു. അഭിനയ രം​ഗം ലിസി പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ 2016 ൽ ലിസിയും പ്രിയദർശനും വിവാഹ മോചിതരായി.

മലയാളിയാണെങ്കിലും തമിഴ് സിനിമാ ലോകമാണ് അമല പോളിനെ ഇന്നത്തെ താരമാക്കി മാറ്റിയത്. നടി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും തമിഴ്നാട്ടിൽ നിന്ന് തന്നെയായിരുന്നു. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമല പോളിന്റെ മുൻ ഭർത്താവ്. 2014 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. പ്രണയ വിവാ​ഹം ആയിരുന്നു. അന്ന് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന നടിയാണ് അമല. പ്രായം വെറും 24 ഉം. സിനിമാ അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ആയിരുന്നു അമലയുടെ തീരുമാനം. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. വിജയ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. അമല പോളിൽ സിനിമാ രം​ഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു.

സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി വിവാ​ഹം കഴിക്കുന്നത്. 2002 ലായിരുന്നു സുധീർ ശേഖര മേനോനുമായി നടി വിവാഹം കഴിക്കുന്നത്. ഭർത്താവിനൊപ്പം നടി അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ 2016 ഓടെ വിവാഹ മോചിതയായ ദിവ്യ രണ്ട് മക്കളോടൊപ്പം അമേരിക്കയിൽ നിന്ന് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് 2018 ൽ സോഫ്റ്റ് വെയർ പ്രൊഫഷണൽ ആയ അരുൺ കുമാറുമായി ദിവ്യ രണ്ടാമതൊരു വിവാഹവും കഴിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends