'ജസ്റ്റ് മാരീഡ്'! പാല്‍തു ജാന്‍വറി'ന് ശേഷം പ്രണയ സാഫല്യം... നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി ശ്രുതി സുരേഷും സംവിധായകന്‍ സംഗീത് പി. രാജനും വിവാഹിതരായി. ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ സിനിമയുടെ സംവിധായകനാണ് സംഗീത് പി. രാജന്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി സുരേഷാണ് വിവാഹ വാർത്ത പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. തിരുവല്ല, ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ചാണ് വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സംഗീതിന്റെ ആദ്യ സിനിമയാണ് പാല്‍തു ജാന്‍വര്‍. ചിത്രത്തില്‍ ശ്രുതിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും ശ്രുതി വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























