Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രഭാസിന്റെ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ആ വാർത്ത; അമ്മാവനും തെലുങ്കിലെ പ്രമുഖ നടനുമായ യു കൃഷ്ണം രാജു അന്തരിച്ചു! ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

11 SEPTEMBER 2022 11:43 AM IST
മലയാളി വാര്‍ത്ത

ബാഹുബലി താരം പ്രഭാസിന്റെ അമ്മാവനും തെലുങ്കിലെ പ്രമുഖ നടനുമായ യു കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു.. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് താരത്തിന്റെ അന്ത്യം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു അദ്ദേഹം.ടോളിവുഡില്‍ റെബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

പ്രഭാസിന്റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു വേഷമിട്ടത്. ആത്മീയ ഗുരുവായിട്ടായിരുന്നു അഭിനയിച്ചത്. 1966ല്‍ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു. കുറച്ച് കാലം മാധ്യമപ്രവര്‍ത്തനമായിരുന്നു തൊഴില്‍. അതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് എത്തിയത്.

1990കളുടെ അവസാനത്തിൽ ബിജെപി ടിക്കറ്റിൽ ആന്ധ്രാപ്രദേശിലെ കാക്കിനാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് 12ാമതും, 13ാമതും ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുൾപ്പെടെ വിവിധ കാബിനറ്റുകളുടെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തുടക്കത്തില്‍ വില്ലന്‍ റോളുകളിലൂടെയാണ് കൃഷ്ണം രാജു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായക വേഷത്തിലേക്ക് മാറുകയായിരുന്നു. ഭക്ത കണ്ണപ്പ, കടക്ടല രുദ്രയ്യ എന്നിവയാണ് രാജുവിന്റെ പ്രമുഖ ചിത്രങ്ങള്‍


കൃഷ്ണം രാജുവിന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അനുഷ്ക്ക ഷെട്ടി, കാർത്തികേയ 2 ഫെയിം നിഖിൽ സിദ്ധാർത്ഥ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കൃഷ്ണം രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. തെലുങ്ക് നടനെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഒരുപാട് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും കെസിആര്‍ പറഞ്ഞു. റെബല്‍ സ്റ്റാര്‍ എന്ന പേര്‍ 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. അത്രയ്ക്കും മികച്ച അഭിനയ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, ഇത് തെലുങ്ക് സിനിമയുടെ നഷ്ടമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

കെടിആറും കൃഷ്ണം രാജുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. കൃഷ്ണം രാജുവിന്റെ വിയോഗ വാര്‍ത്ത വേദനിപ്പിക്കുന്നു. തെലുങ്ക് സിനിമയിലെ എക്കാലത്തെയും പോപ്പുലര്‍ താരമായിരുന്നു അദ്ദേഹം. പ്രഭാസിനും മറ്റ് കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും കെടിആര്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (18 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (31 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (40 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (55 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (58 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends