നിഗൂഢത നിറഞ്ഞ മുഖവുമായി നടന്നടുക്കുന്ന മമ്മൂട്ടി; ആരാധകർ കാത്തിരുന്ന ‘റോഷാക്ക്’ പുതിയ സ്റ്റില്ലും എത്തി! കാത്തിരിപ്പോടെ ആരാധകർ

സമീപകാലത്ത് ഇറങ്ങിയ ട്രെയ്‍ലറുകളില്‍ റോഷാക്കിനെപ്പോലെ പ്രേക്ഷകരില്‍ ആകാംക്ഷയും ഉദ്വേഗവും സൃഷ്ടിച്ച ഒരു ട്രെയ്‍ലര്‍ ഉണ്ടാവില്ല. മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതല്‍ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ രണ്ട് ദിവസം മുന്‍പെത്തിയ ട്രെയിലര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിഗൂഢത നിറഞ്ഞ മുഖവുമായി നടന്നടുക്കുന്ന മമ്മൂട്ടിയാണ് സ്റ്റില്ലിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മേക്കിംഗ് വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളിലെ പോലെ തന്നെ നിഗൂഢത ഉണർത്തുന്നതാണ് പുതിയ സ്റ്റില്ലും. ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.
ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
അതേസമയം മമ്മൂട്ടി നായകനായ റോഷാക്കില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ തന്നെയാണോ കടന്നുവരുന്നത് എന്നത് കണ്ടറിയേണ്ട കാര്യമാണ്. അങ്ങനെ ആവുന്നപക്ഷം അത് മലയാള സിനിമയെ സംബന്ധിച്ച് ഇതുവരെ കാണാത്ത കാഴ്ചയും അനുഭവവും ആയിരിക്കും. സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ഈ ചിത്രം.
https://www.facebook.com/Malayalivartha


























