Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്തിടെയാണ് യാത്ര മോഹങ്ങൾ വന്നതും യാത്രകൾ ചെയ്യാൻ തുടങ്ങിയതും... ജോലി ചെയ്തു സമ്പാദിച്ചു തുടങ്ങുമ്പോഴാണല്ലോ അങ്ങനെ കൂടുതലായി ആഗ്രഹിക്കാനും പറ്റുകയുള്ളൂ.. എനിക്കു പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം.. ഇങ്ങനെ ചെയ്യണം എന്നൊക്കെ.. അങ്ങനെയെന്തെങ്കിലും ചെയ്യുമ്പോൾ നല്ല സന്തോഷം ഫീൽ ചെയ്യും; യാത്രകളെ കുറിച്ച് തുറന്ന് പറഞ്ഞ് അഹാന

11 SEPTEMBER 2022 02:40 PM IST
മലയാളി വാര്‍ത്ത

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നല്ല ഒരു നടിയായിരുന്നു അഹാന. പിന്നെ ടൊവിനോ തോമസ് നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെ വളരെ പെട്ടന്ന് തന്നെ ആരാധകരെ കീഴടക്കാൻ താരത്തിനായി. അഹാനയുടെ കരിയര്‍ മാറി മറിഞ്ഞതും ആ ഒരൊറ്റ സിനിമയിലൂടെയായിരുന്നു. സിനിമയിലെ നിഹാരിക എന്ന കഥാപാത്രമായി അഹാന ജീവിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടി, ഡോട്ട്സ് തുടങ്ങിയ ചിത്രങ്ങളിലും അഹാന അഭിനയിച്ചു. 'മി മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരീസ് ആണ് അഹാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ യാത്ര വിശേഷങ്ങൾ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. കുടുംബമായും കുട്ടുകാരുമായും യാത്രകൾ ചെയ്യാറുണ്ടെങ്കിലും അമ്മയെ ഓരോ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതാണ് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമെന്നാണ് അഹാന പറയുന്നത്. 'എനിക്കു പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്യണം എന്നൊക്കെ. അങ്ങനെയെന്തെങ്കിലും ചെയ്യുമ്പോൾ നല്ല സന്തോഷം ഫീൽ ചെയ്യും. ഞാൻ പോയി ഇഷ്ടപ്പെട്ട ഒരു സ്ഥലം, അല്ലെങ്കിൽ ഒരു കാര്യം കാണിച്ച് അമ്മയ്ക്ക് അത് ഇഷ്ടമാകുമ്പോൾ, എനിക്കതൊരു പ്രത്യേക സന്തോഷവും തൃപ്തിയുമാണ്. ഇങ്ങനെ യാത്രകളിലും അമ്മയെ കൊണ്ടുപോകാൻ ഇഷ്ടമാണെനിക്ക്.' അഹാന പറയുന്നു.

സിംഗപ്പൂരിൽ നേരത്തെ പോയിട്ടുണ്ടെന്നും വീണ്ടും പോകാൻ ഉള്ള ആഗ്രഹം കൊണ്ടാണ് അവിടെ പോയതെന്നും അഹാന പറഞ്ഞു. പണ്ട് പോയപ്പോൾ ചെയ്ത കാര്യങ്ങൾ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ചെയ്യാനായി. അന്നത്തെക്കാൾ ഏറെ സ്പെഷ്യലാണ് അവസാന യാത്രയെന്നും കൂടുതൽ എന്ജോയ് ചെയ്യാൻ സാധിച്ചെന്നും താരം പറഞ്ഞു. അടുത്തിടെയാണ് യാത്ര മോഹങ്ങൾ വന്നതും യാത്രകൾ ചെയ്യാൻ തുടങ്ങിയതും. ജോലി ചെയ്തു സമ്പാദിച്ചു തുടങ്ങുമ്പോഴാണല്ലോ അങ്ങനെ കൂടുതലായി ആഗ്രഹിക്കാനും പറ്റുകയുള്ളൂ. പല സ്ഥലങ്ങളിലെ ഭക്ഷണം കഴിക്കാൻ, രുചി അറിയാൻ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ ഗ്ലോബിലേക്കു നോക്കുമ്പോൾ തന്നെ അവിടെ പോകണം, ഇവിടെ പോകണം എന്നൊക്കെ തോന്നാറുണ്ട്. നമുക്ക് നല്ല ആരോഗ്യം ഉള്ളപ്പോഴാണ് യാത്രചെയ്യാൻ നല്ലത്. പലയിടത്തും പോകുമ്പോൾ നടക്കാനും സ്ഥലങ്ങൾ കാണാനുമെല്ലാം പറ്റണമല്ലോ. ചെറുപ്പമായിരിക്കുമ്പോൾ കഴിയുന്നിടത്തോളം യാത്ര ചെയ്യണമെന്നാണ് ആഗ്രഹമെന്നുമാണ് അഹാന പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (18 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (31 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (40 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (55 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (58 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends